Picsart 23 11 04 01 05 58 845

“കേരളത്തിന് എന്റെ ഹൃദയത്തിലാണ് ഇടം, അങ്ങനെയുള്ളപ്പോൾ ഞാൻ എന്തിന് ക്ലബ്ബ് വിട്ടു പോകണം” ബ്ലാസ്റ്റേഴ്സ് പരിശീലകൻ

കേരള ബ്ലാസ്റ്റേഴ്സ് വിടാൻ താൻ ആഗ്രഹിക്കുന്നില്ല എന്ന് പരിശീലകൻ ഇവാൻ വുകാനോവിച്. മലയാള ദിനപത്രമായ മനോരമക്ക് നൽകിയ അഭിമുഖത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ തന്റെ ഭാവിയെക്കുറിച്ച് സംസാരിച്ചത്. അടുത്തിടെ കേരള ബ്ലാസ്റ്റേഴ്സിന്റെ മോശം സമയത്ത് ഇവാൻ ക്ലബ് വിടുന്നതിനെ കുറിച്ച് അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ ക്ലബ് വിടുന്നതിനെക്കുറിച്ച് ചിന്തിക്കുന്നില്ല എന്നും ക്ലബ്ബിൻറെ ഭാവി പരിപാടികളെ കുറിച്ചാണ് ഇപ്പോൾ ചിന്തിക്കുന്നതെന്നും ഇവാൻ മനോരമയോട് പറഞ്ഞു.

“എല്ലാം അഭ്യൂഹങ്ങളാണ്. വ്യാജ വാർത്തകൾ മാത്രം. ഞാൻ ഈ ക്ലബ്ബിനെ ഏറെ ഇഷ്ടപ്പെടുന്നു” ഇവാൻ വുകമാനോവിച് പറഞ്ഞു. “കേരളത്തിന് എൻറെ ഹൃദയത്തിലാണ് ഇടം അങ്ങനെയുള്ളപ്പോൾ ഞാൻ എന്തിന് ഈ ക്ലബ്ബ് വിടണം ഇവാൻ ചോദിച്ചു.

ടീമിൻറെ പ്രകടനങ്ങളിൽ ഞാൻ സംതൃപ്തനാണ് എന്നും വരുംകാലത്ത് ടീമിനെ മെച്ചപ്പെടുത്തുന്നതിനുള്ള പ്ലാനിങ്ങിൽ ആണ് താനെന്നും ഇവാൻ മനോരമ ന്യൂസ് പ്രസിദ്ധീകരിച്ച അഭിമുഖത്തിൽ പറയുന്നു.

Exit mobile version