Picsart 23 11 04 01 05 58 845

“യാത്ര പറയുന്നില്ല, ഞങ്ങൾ വീണ്ടും കണ്ടുമുട്ടും” കേരള ബ്ലാസ്റ്റേഴ്സ് ആരാധകരോട് ഇവാൻ

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് വൈകാരികമായ ഒരു പോസ്റ്റിലൂടെ ക്ലബിനോട് യാത്ര പറഞ്ഞു. ക്ലബും ഇവാനുമായി പിരിഞ്ഞു എങ്കിലും ഇത്ര ദിവസവും ഇവാന്റെ ഭാഗത്ത് നിന്ന് പ്രതികരണം ഉണ്ടായിരുന്നില്ല. ഇന്ന് ദീർഘമായ ഒരു തുറന്ന കത്തിലൂടെയാണ് ഇവാൻ ബ്ലാസ്റ്റേഴ്സ് ആരാധാകരോടും കേരളത്തോടും യാത്ര പറഞ്ഞത്.

താൻ കേരളത്തോടും ക്ലബിനോടും യാത്രപറയുന്നില്ല എന്നും അതിന് തനിക്ക് ആകില്ല എന്നും കോച്ച് പറഞ്ഞു. ഞങ്ങളുടെ പാതകൾ ഇനിയും കൂട്ടുമുട്ടും എന്ന് തനിക്ക് ഉറപ്പുണ്ട് എന്നും അന്ന് നമ്മൾ വീണ്ടും കണ്ടുമുട്ടും എന്നും കോച്ച് പറഞ്ഞു.

കേരളത്തിലെ ജനങ്ങൾ ഈ നാട് തന്റെ വീടിനു സമാനമാക്കി എന്ന് കോച്ച് പറഞ്ഞു. കേരള ബ്ലാസ്റ്റേഴ്സ് ആരാധകരെ പോലൊരു ആരാധകർ ലോകത്ത് എവിടെയും ഉണ്ടാകില്ല എന്ന് അദ്ദേഹം പറഞ്ഞു. ഇവിടെയുള്ള ഒരോ നിമിഷവും ഞാൻ ആസ്വദിച്ചു. ഗ്രൗണ്ടിൽ ഒരോ തവണ ഇറങ്ങുമ്പോഴും തനിക്ക് രോമാഞ്ചം ലഭിക്കുന്നത് സ്വീകരണമാണ് ബ്ലാസ്റ്റേഴ്സ് ആരാധകർ തന്നത്. ഇവാൻ പറഞ്ഞു.

Exit mobile version