Picsart 24 03 12 15 33 13 341

ബെംഗളൂരു അവരുടെ സീസണിലെ ഏറ്റവും മികച്ച മത്സരമാണ് ബ്ലാസ്റ്റേഴ്സിന് എതിരെ കളിച്ചത് എന്ന് ഇവാൻ

ബെംഗളൂരു എഫ് സിക്ക് എതിരായ അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് പരാജയപ്പെട്ടിരുന്നു. ആ മത്സരത്തിൽ ബെംഗളൂരു എഫ് സി മികച്ച പ്രകടനമാണ് നടത്തിയത് എന്നും ഈ സീസണിലെ തന്നെ അവരുടെ ഏറ്റവും മികച്ച പ്രകടനമാകും അന്ന് കണ്ടത് എന്നും ഇവാൻ വുകമാനോവിച് പറഞ്ഞു. അവസാന മത്സരം നല്ല മത്സരമായിരുന്നു. വളരെ ടൈറ്റ് ആയ പ്രകടനമാണ് കാണാൻ ആയത്. ഇവാൻ പറഞ്ഞു.

ബെംഗളൂരു ഗോളടിക്കുന്നതിന് മുമ്പ് ഞങ്ങൾക്ക് മൂന്നോ നാലോ നല്ല അവസരങ്ങൾ കിട്ടിയിരുന്നു. പക്ഷെ ഡിസിഷൻ മെയ്ക്കിംഗിൽ ഞങ്ങൾക്ക് പാളി. ഇവാൻ പറഞ്ഞു. ഇതുപോലുള്ള മത്സരങ്ങളിൽ അവസരങ്ങൾ മുതലാക്കേണ്ടതുണ്ട്. ഒരു ഗോൾ ആണ് ഇത്തരം മത്സരങ്ങളുടെ വിധി തീരുമാനിക്കുക എന്ന് ഞങ്ങൾക്ക് അറിയാമായിരുന്നു. 20 അവസരങ്ങൾ കിട്ടുന്ന മത്സരമാകില്ല അതെന്നും അറിയാമായിരുന്നു. ഇവാൻ പറഞ്ഞു.

കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ 89ആം മിനുട്ടിലെ ഗോളിലായിരുന്നു ബെംഗളൂരു കേരള ബ്ലാസ്റ്റേഴ്സിനെ തോൽപ്പിച്ചത്.

Exit mobile version