Picsart 22 12 26 00 17 00 482

“ഇവാൻ കലിയുഷ്നി ജംഷദ്പൂരിന് എതിരെ ഇല്ലാ എന്നത് ആശങ്ക നൽകുന്നില്ല” – കേരള ബ്ലാസ്റ്റേഴ്സ് കോച്ച്

കേരള ബ്ലാസ്റ്റേഴ്സിന്റെ സ്റ്റാർ മധ്യനിര താരം ഇവാൻ കലിയുഷ്നി നാളെ ജംഷദ്പൂർ എഫ് സിക്ക് എതിരായ മത്സരത്തിൽ ഉണ്ടാകില്ല. നാല് മഞ്ഞ കാർഡുകൾ കിട്ടിയതിനാൽ ഇവാൻ സസ്പെൻഷൻ നേരിടുകയാണ്. എന്നാൽ ഇവാൻ ഇല്ല എന്നത് ടീമിനെയോ തന്നെയോ ആശങ്കയിൽ ആക്കുന്നില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ പറഞ്ഞു. ഇവാന് പകരം ഇറങ്ങാനുള്ള ആൾക്കാർ തന്റെ സ്ക്വാഡിൽ ഉണ്ട്. ആര് പകരം ഇറങ്ങിയാലും അവർക്ക് ജോലി അറിയാം എന്നും കോച്ച് പറഞ്ഞു.

ഇതാണ് ഞങ്ങൾ 11 പേരിൽ ശ്രദ്ധ കൊടുക്കാതെ ഒരു സ്ക്വാഡിൽ ശ്രദ്ധ കൊടുക്കാൻ കാരണം എന്നും കോച്ച് പറയുന്നു. ആയുഷ് ഉൾപ്പെടെ ഇവാന് പകരം ആരായും അവർക്ക് ടീമിനെ സഹായിക്കാൻ കഴിയും എന്ന് തനിക്ക് വിശ്വാസൻ ഉണ്ട് എന്നും കോച്ച് പറഞ്ഞു. കഴിഞ്ഞ സീസണിലും ഇതുപോലുള്ള സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ഒരിക്കലും ഒരു താരം ഇല്ല എന്നത് കൊണ്ട് മാത്രം ആശങ്കപ്പെടുക ഇല്ല എന്നും കോച്ച് പറഞ്ഞു.

Exit mobile version