Picsart 24 03 14 01 46 53 673

“യൂറോപ്പിൽ ഇത്ര ഡിഫൻസീവ് പിഴവുകൾ കാണാൻ ആകില്ല, ഐ എസ് എല്ലിൽ ഇത് തുടർ കാഴ്ചയാണ്” – ഇവാൻ വുകമാനോവിച്

ഇന്നലെ കേരള ബ്ലാസ്റ്റേഴ്സ് അവരുടെ ഡിഫൻസിനെ പിഴവുകൾ കാരണം ആയിരുന്നു പരാജയം വഴങ്ങിയത്. ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ പിഴവുകൾ തുടർച്ചയായി സംഭവിക്കുക ആണെന്ന് ഇവാൻ വുകമാനോവിച് പറഞ്ഞു. യൂറോപ്യൻ ഫുട്ബോളിൽ നിങ്ങൾ ഇങ്ങനെ ഡിഫൻസീവ് പിഴവുകൾ കാണില്ല. എന്നാൽ തന്റെ അനുഭവത്തിൽ ഐ എസ് എല്ലിൽ ഇത് സ്ഥിരം കാഴ്ചയാണ്. ഇവാൻ പറഞ്ഞു.

ഇവിടെ സ്ഥിരമായി ഡിഫൻസിലെ വ്യക്തിഗത പിഴവുകൾ സംഭവിക്കുന്നു. അത് മുതലെടുത്തുള്ള ഗോളുകളും കാണുന്നു. ഇത് തുടർന്ന് കൊണ്ടേയിരിക്കുകയാണ്. ഒരോ മത്സരത്തിലും ഇത് കാണാം. ഇവാൻ പറഞ്ഞു. ഞങ്ങൾ ഇത് ഒഴിവാക്കാൻ ആയി പരിശ്രമിച്ചു കൊണ്ടേയിരിക്കുന്നു. എന്നാൽ മോഹൻ ബഗാൻ പോലുള്ള ടീമുകൾക്ക് എതിരെ പിഴവുകൾ വരുത്തിയാൽ അവർ അത് മുതലെടുത്തിരിക്കും. അവർ ഈ ലീഗിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നാണ്. ഇവാൻ പറഞ്ഞു.

മോഹൻ ബഗാനെ പോലുള്ള ടീമുകൾക്ക് എതിരെ ഇത്തരം അബദ്ധങ്ങൾ കാണിച്ചാൽ വില കൊടുക്കേണ്ടി വരും. സെറ്റ് പീസ് ഡിഫൻഡിംഗിനെ കുറിച്ച് ഇവാൻ പറഞ്ഞു. താൻ മാർക്ക് ചെയ്യേണ്ട താരം സ്കോർ ചെയ്യില്ലായിരിക്കും എന്ന് കരുതി ചെറിയ സ്പേസ് കൊടുത്താൻ തന്നെ ആ താരങ്ങൾ സ്കോർ ചെയ്യും. ഇത് അനുവദിക്കരിതായിരുന്നു. ഡിഫൻഡിംഗ് ആണ് ഏറ്റവും എളുപ്പമുള്ള കാര്യം. ഇവാൻ പറഞ്ഞു.

Exit mobile version