Site icon Fanport

പ്ലേ ഓഫ് യോഗ്യത കൊണ്ട് തൃപ്തിപ്പെടില്ല, കേരള ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനം ഉറപ്പിക്കണം എന്ന് ഇവാൻ വുകമാനോവിച്

ഇന്ത്യൻ സൂപ്പർ ലീഗിൽ (ഐ‌എസ്‌എൽ) പ്ലേ ഓഫിലേക്ക് യോഗ്യത നേടിയത് കൊണ്ട് മാത്രം തൃപ്തരല്ലെന്നും മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യാനാണ് തന്റെ ടീം ശ്രമിക്കുന്നതെന്നും കേരള ബ്ലാസ്റ്റേഴ്സ് കോച്ച് ഇവാൻ വുകോമാനോവിച്ച് വ്യക്തമാക്കി. എടികെ മോഹൻ ബഗാനെതിരായ അവരുടെ ലീഗ് മത്സരത്തിന് മുന്നോടിയായി സംസാരിക്കവെ, നോക്കൗട്ട് ഘട്ടത്തിൽ മൂന്നാം സ്ഥാനം ഉറപ്പാക്കേണ്ടതിന്റെ പ്രാധാന്യം കോച്ച് ഊന്നിപ്പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്സ് 22 12 27 11 35 25 792

തന്റെ ടീം ഇതിനകം പ്ലേഓഫിലേക്ക് യോഗ്യത നേടിയിട്ടുണ്ടെങ്കിലും, രണ്ട് നിർണായക മത്സരങ്ങൾ അവർക്ക് മുന്നിലുള്ളതിനാൽ ടീമിന് കാര്യങ്ങൾ ലാഘവത്തോടെ എടുക്കാൻ ആകുല്ല എന്ന് വുകോമാനോവിച്ച് പറഞ്ഞു. അവസാന രണ്ടു മത്സരങ്ങളിലും എല്ലാം നൽകി പോരാടണം. പ്രത്യേകിച്ച് ഹോം ഗ്രൗണ്ടിൽ ഉള്ള അവസാന മത്സരത്തിൽ ആരാധകർക്ക് ഒരു നല്ല മത്സരം നൽകണം. ഇവാൻ പറയുന്നു.

മൂന്നും നാലും സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്താൽ പ്ലേ ഓഫിൽ ഹോം ഗ്രൗണ്ടിൽ കളിക്കാം എന്ന മുൻതൂക്കം ഉണ്ട്. അതുകൊണ്ട് ബ്ലാസ്റ്റേഴ്സ് അതിനു താഴെ പോകാൻ ആഗ്രഹിക്കുന്നുണ്ടാകില്ല.

Exit mobile version