Picsart 23 10 28 00 02 13 113

“അനീതി കണ്ടാൽ പ്രതികരികച്ചു പോകും, ബെംഗളൂരുവിനെതിരെ ഇറങ്ങി പോയത് പ്ലാൻ ചെയ്ത് എടുത്ത തീരുമാനമല്ല” – ഇവാൻ

ബെംഗളൂരു എഫ് സിക്ക് എതിരായ തന്റെ ഇറങ്ങിപോക്ക് താൻ പ്ലാൻ ചെയ്ത് എടുത്ത് മൂവ് അല്ലായിരുന്നു എന്ന് ഇവാൻ വുകമാനോവിച്. അത് അനീതിക്ക് എതിരെയുള്ള സ്വാഭാവിക പ്രതികരണമാണ്. ഇത് മെന്റാലിറ്റിയിൽ നിന്ന് വരുന്നതാണ്. തന്റെ കുടുംബവും തന്റെ രാജ്യവും പഠിപ്പിച്ചത് കാര്യമാണ് അത്. ഒരു അനീതി കണ്ടാൽ അതിനെതിരെ പ്രതികരിക്കണം എന്നത്. ഇവിടെ തന്റെ ടീമിനെതിരെ ആണ് അനീതി നടന്നത്. ഇവാൻ പറഞ്ഞു.

അത് കഴിഞ്ഞു. താൻ അത് മറന്നു കഴിഞ്ഞു. എട്ട് മാസം മുമ്പ് നടന്ന കാര്യമാണ്. അതിൽ തനിക്ക് എതിരെ ഉണ്ടായ നടപടികൾ താൻ അംഗീകരിക്കുകയും അതിലൂടെ കടന്നു പോവുകയും ചെയ്തു. ഇവാൻ പറഞ്ഞു. ഇനിയും അതിനെ കുറിച്ച് താൻ ചിന്തിക്കുന്നില്ല. ആ കേസ അവസാനിച്ചു. ഇവാൻ പറയുന്നു. ഇപ്പോൾ നടക്കുന്ന കാര്യവും ഭാവിയും ആണ് താൻ ചർച്ച ചെയ്യാൻ ഇഷ്ടപ്പെടുന്നത്. അന്ന് താൻ ചെയ്തത് ആണൊ ശരിയായ കാര്യം എന്നത് തനിക്ക് അറിയില്ല എന്നും കോച്ച് പറഞ്ഞു.

Exit mobile version