Site icon Fanport

കഴിഞ്ഞതു കഴിഞ്ഞു, ബെംഗളൂരുവിനെതിരെ ഉണ്ടായ വിവാദങ്ങൾ ഓർക്കാറില്ല എന്ന് ഇവാൻ വുകമാനോവിച്

കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച് നാളെ ഒഡീഷക്ക് എതിരായ മത്സരത്തോടെ ടച്ച് ലൈനിലേക്ക് തിരികെ എത്തുകയാണ്. ബെംഗളൂരു എഫ് സിക്ക് എതിരെ കളം വിട്ടതിന് ലഭിച്ച 10 മത്സരങ്ങളുടെ വിലക്ക് പൂർത്തിയാക്കിയാണ് ഇവാൻ തിരികെ എത്തുന്നത്. ഇന്ന് മത്സരത്തിനു മുന്നേയുള്ള പത്രസമ്മേളനത്തിന് എത്തിയ ഇവാൻ താൻ കഴിഞ്ഞു പോയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല എന്ന് പറഞ്ഞു.

ഇവാൻ 23 03 04 15 30 38 994

ആ സംഭവങ്ങൾ കഴിഞ്ഞ് കാലം ഏറെ ആയി. അതിനു ശേഷം പല കാര്യങ്ങളും നടന്നു. താൻ ആ അധ്യായം ക്ലോസ് ചെയ്തത് ആണ്‌. ഇവാൻ പറഞ്ഞു. കഴിഞ്ഞു പോയ കാര്യങ്ങൾ കഴിഞ്ഞു പോയതാണ്. അതിനെ കുറിച്ച് താൻ ഓർക്കാറില്ല. ജീവിതത്തിൽ എപ്പോഴും വർത്തമാന കാലത്തെ കുറിച്ചും ഭാവിയെ കുറിച്ചും ആണ് താൻ ചിന്തിക്കുന്നത്. ഇവാൻ പറഞ്ഞു. ഒഡീഷക്ക് എതിരായ മത്സരമാണ് ഇപ്പോൾ മനസ്സിൽ എന്നും തിരികെയെത്തിയതിൽ സന്തോഷം ഉണ്ടെന്നും കോച്ച് പറഞ്ഞു.

Exit mobile version