ഇസ്മാ ഇനി ചെന്നൈയിനായി ഗോൾ അടിക്കും

Img 20201011 120429
- Advertisement -

ചെന്നൈയിൻ എഫ് സി ഒരു വിദേശ സൈനിംഗ് കൂടെ പൂർത്തിയാക്കി. ഗുനിയ താരമായ ഇസ്മായേൽ ഗോൺസാല്വസ് എന്ന ഇസ്മയാണ് ചെന്നൈയിനിൽ എത്തിയിരിക്കുന്നത്. 29കാരനായ താരം സ്ട്രൈക്കറായും വിങ്ങറായും ഒക്കെ കഴിവ് തെളിയിച്ചിട്ടുള്ള താരമാണ്. മുമ്പ് പോർച്ചുഗൽ അണ്ടർ 17 ടീമിനു വേണ്ടി കളിച്ചിട്ടുണ്ട്. പിന്നീടാണ് ദേശീയ ടീം മാറി ഇസ്മ ഗിനിയ ബിസാവു ദേശീയ ടീമിനു വേണ്ടി കളിച്ചത്.

ഫ്രഞ്ച് ക്ലബായ നീസിന്റെ അക്കാദമിയിലൂടെ വളർന്നു വന്ന താരമാണ്. ഏഷ്യയിലെ പ്രമുഖ ക്ലബുകൾക്കായൊക്കെ മുമ്പ് ഗംഭീര പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. ജപ്പാൻ ക്ലബായ മറ്റ്സുമോടോ യമാഗ എഫ് സിയിലായിരുന്നു അവസാനമായി ഇസ്മ കളിച്ചത്. യൂറോപ്പികെ നിരവധി ക്ലബുകൾക്കായും ഇസ്മ കളിച്ചിട്ടുണ്ട്. താരം ഉടൻ ഗോവയിൽ എത്തി ചെന്നൈയിൻ ക്യാമ്പിനൊപ്പം ചേരും.

Advertisement