ഐ എസ് എല്ലിന് മുമ്പ് കേരള ബ്ലാസ്റ്റേഴ്സിന് നാലു വലിയ സൗഹൃദ മത്സരങ്ങൾ

ഐ എസ് എൽ പുതിയ സീസൺ തുടങ്ങുന്നതിന് മുന്നോടിയായി കേരള ബ്ലാസ്റ്റേഴ്സ് നാലു സൗഹൃദ മത്സരങ്ങൾ കൂടെ കളിക്കും. ഗോവയിൽ വെച്ച് ഐ എസ് എൽ ക്ലബുകൾക്ക് എതിരെയാകും മൂന്ന് പ്രീസീസൺ മത്സരങ്ങൾ കേരള ബ്ലാസ്റ്റേഴ്സ് കളിക്കുക. ഗോവയിൽ എത്തിയ കേരള ബ്ലാസ്റ്റേഴ്സ് നാളെ എഫ് സി ഗോവയെ നേരിടും. അതിന് ശേഷം ക്ലബ് ക്വാരന്റൈനിൽ പോകും. ക്വാരന്റൈൻ കഴിഞ്ഞു നവംബറിൽ ആകും ബാക്കി പ്രീസീസൺ മത്സരങ്ങൾ.

നവംബർ 5ന് കേരള ബ്ലാസ്റ്റേഴ്സ് ചെന്നൈയിന് എഫ് സിയെയും നവംബർ 9നും നവംബർ 12നും കേരള ബ്ലാസ്റ്റേഴ്സ് ജംഷദ്പൂരിനെയും നേരിടും. മത്സരങ്ങൾ തത്സമയം ടെലികാസ്റ്റ് ചെയ്യില്ല എന്ന് ക്ലബ് അറിയിച്ചിട്ടുണ്ട്. ഇതുവരെ നടന്ന കേരള ബ്ലാസ്റ്റേഴ്സ് പ്രീസീസൺ മത്സരങ്ങൾ എല്ലാം യൂടൂബ് വഴി കാണാൻ കഴിഞ്ഞിരുന്നു. എറണാകുളത്ത് വെച്ച് രണ്ട് സൗഹൃദ മത്സരങ്ങൾ കളിച്ചാണ് കേരള ബ്ലാസ്റ്റേഴ്സ് ഗോവയിലേക്ക് യാത്ര തിരിച്ചത്