ഐ എസ് എൽ ലീഗ് വിജയികളുടെ സമ്മാനത്തുക വർധിപ്പിച്ചു

20210301 003135
Credit: Twitter

2021-22 സീസൺ മുതൽ ഇന്ത്യൻ സൂപ്പർ ലീഗിൽ ഷീൽഡ് വിന്നേഴ്സിന് ലഭിക്കുന്ന സമ്മാന തുക വർധിപ്പിച്ചു. സമ്മാന തുകയിൽ 3 കോടി രൂപ വർദ്ധിപ്പിക്കുമെന്ന് എഫ്ഡി എസ് എൽ പ്രഖ്യാപിച്ചു. 2019-20 സീസൺ മുതൽ നൽകി തുടങ്ങിയ ലീഗ് വിന്നേഴ്സ് ഷീൽഡിന് കഴിഞ്ഞ 2 സീസണുകളിലും 50 ലക്ഷം രൂപയുടെ ക്യാഷ് റിവാർഡ് ആയിരുന്നു ലഭിച്ചിരുന്നത്. ഇനി ലീഗ് വിജയികൾക്ക് 3.5 കോടി രൂപ ക്യാഷ് റിവാർഡായി ലഭിക്കും. ഒപ്പം എഎഫ്സി ചാമ്പ്യൻസ് ലീഗിൽ ഇന്ത്യയെ പ്രതിനിധീകരിക്കുന്നതിനുള്ള അവസരവും ലഭിക്കും.

ഐ എസ് എൽ ഫൈനൽ വിജയികൾ ഇനി 6 കോടി രൂപ മാതെ ലഭിക്കു. മുമ്പ് 8 കോടി രൂപ ആയിരുന്നു. റണ്ണേഴ്സ്-അപ്പിന്റെ സമ്മാന തുക 4 കോടിയിൽ നിന്ന് 3 കോടി രൂപ ആയും കുറഞ്ഞു. മറ്റ് രണ്ട് സെമി ഫൈനലിസ്റ്റുകൾക്കും 1.5 കോടി രൂപ വീതം ലഭിക്കുന്നത് തുടരും.

Previous articleടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത് മുംബൈ, മനീഷ് പാണ്ടേ സൺറൈസേഴ്സ് നായകന്‍
Next articleഈ സീസണിലെ ഏറ്റവും വേഗതയേറിയ അര്‍ദ്ധ ശതകവുമായി ഇഷാന്‍ കിഷന്‍, ഗെയിം ഓൺ മുംബൈ