ഐ എസ് എല്ലിലെ മികച്ച ഗോളിനുള്ള പുരസ്കാരം വി പി സുഹൈറിന്

Newsroom

Picsart 22 02 16 13 10 38 022
Download the Fanport app now!
Appstore Badge
Google Play Badge 1

ഈ കഴിഞ്ഞ ആഴ്ചയിലെ ഐ എസ് എല്ലിലെ മികച്ച ഗോളിനുള്ള പുരസ്കാരം മലയാളി താരം വി പി സുഹൈറിന് ലഭിച്ചു. നോർത്ത് ഈസ്റ്റ് യുണൈറ്റഡ് താരം എ ടി കെ മോഹൻ ബഗാനെതിരെ നേടിയ ഗോളിനാണ് പുരസ്കാരം ലഭിച്ചത്. ആരാധകരുടെ വോട്ടെടുപ്പിലൂടെ ആയിരുന്നു മികച്ച ഗോൾ തിരഞ്ഞെടുക്കപ്പെട്ടത്. സുഹൈറിന്റെ ഗോളിന് 55%ത്തോളം വോട്ട് ആണ് ലഭിച്ചത്.
20220216 130503

ഈ സീസണിൽ നോർത്ത് ഈസ്റ്റിനായു ഗംഭീര പ്രകടനമാണ് വി പി സുഹൈർ ഇതുവരെ കാഴ്ചവെച്ചത്. താരം നാലു ഗോളുകൾ നേടുകയും ഒപ്പം രണ്ട് അസിസ്റ്റുകളും താരം നോർത്ത് ഈസ്റ്റിനായി സംഭാവന ചെയ്തിട്ടുണ്ട്.