ISL ഫൈനല്‍ ടിവി കാണികളില്‍ റെക്കോര്‍ഡ്, കൂടുതല്‍ പേരും കണ്ടത് ഏഷ്യനെറ്റ് മൂവിസില്‍.

കേരള ബ്ലാസ്റ്റേഴ്‌സ് – അത്ലറ്റികോ ഡി കൊൽക്കത്ത ISL 2016 ഫൈനൽ കണ്ടത് മൊത്തം 4 കോടി 10 ലക്ഷം പേര്‍. കേരളത്തിൽ ഇതുവരെ ഉള്ള ഏറ്റവും വലിയ സ്പോർട്സ് ടിവി വ്യൂവർഷിപ്പും ISL കലാശ പോരാട്ടം ആണ്.

ഇന്ത്യ വെസ്റ്റ് ഇൻഡീസ് 2016 T20 വേൾഡ് കപ്പ് സെമിഫൈനൽ, IPL ഫൈനൽ, യൂറോ 2016 ഫൈനൽ, ഫിഫ വേൾഡ് കപ്പ് 2014 ഫൈനൽ എന്നിവയെ മറികടന്നാണ് ഈ നേട്ടം. അത് പോലെ തന്നെ വെസ്റ്റ് ബംഗാളിൽ IPL 2016 ടീവിയിൽ കണ്ടവരുടെ എണ്ണത്തെയും ISL 2016 മറികടന്നിരുന്നു.

സ്റ്റാർ സ്പോർട്സിന്റെ ഇംഗ്ലീഷ് ഹിന്ദി ചാനലുകളെക്കാളും കൂടുതൽ ആളുകൾ ISL 2016 ഫൈനൽ കണ്ടത് ഏഷ്യാനെറ്റ് മൂവിസിൽ ആണ് (BARC). കാണികളെ ഹരം കൊള്ളിപ്പിക്കുന്ന ഷൈജു ദാമോദരന്റെ കമന്ററി ഏഷ്യനെറ് മൂവീസിന്റെ റേറ്റിങ് കുത്തനെ കൂട്ടാൻ സഹായിച്ചിട്ടുണ്ട് എന്ന് വേണം കരുതാൻ. കഴിഞ്ഞ ISL ഫൈനൽ ഗോവ – ചെന്നൈ മത്സരത്തെ അപേക്ഷിച് 41% അധികം വർധന ആണ് ടിവിയിൽ കളി കണ്ടവരുടെ എണ്ണത്തില്‍ ഇന്ത്യയിൽ മൊത്തം ഇത്തവണ ഉണ്ടായിരിക്കുന്നത് (BARC, CS4+, U+R). 21 കോടി 60 ലക്ഷം ആളുകൾ ആണ് ISL 2016 സീസൺ മൊത്തത്തിൽ ഉള്ള ടിവിയിൽ കളി കണ്ടവരുടെ എണ്ണം. 20 കോടിയിലധികം ആളുകൾ ആണ് കഴിഞ്ഞ തവണ ഇന്ത്യയിൽ ISL കണ്ടത്.

ഈ തവണ ISLനു ഗ്രാമപ്രദേശങ്ങളിൽ മികച്ച സ്വീകാര്യത ആണ് ലഭിച്ചിട്ടുള്ളത്. ISL 2016 ടിവിയിൽ കണ്ടവരിൽ 10 കോടിയിലധികം പേര്‍ ഗ്രാമപ്രദേശങ്ങളിൽ നിന്നുള്ളവരാണ്. പൊതുവെ ക്രിക്കറ്റിന് കൂടുതൽ സ്വീകാര്യത ഉള്ള ചെന്നൈ, മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങളിൽ പോലും കഴിഞ്ഞ തവണത്തേക്കാൾ 50% അധികം വർധന ഉണ്ടായിട്ടുണ്ട്. തമിഴ്നാട്ടിൽ മൊത്തത്തിൽ 20% അധികം വർധന രേഖപ്പെടുത്തിയിട്ടുണ്ട്. 33 കോടിയിൽ അധികം ആളുകൾ ആയിരുന്നു IPL 2016 ഫൈനൽ കണ്ടത്. സ്റ്റാർസ്പോർട്സ് ചാനലുകളെ കൂടാതെ സ്റ്റാർ നെറ്റ്വർക്കിന്റെ പ്രാദേശിക ചാനലുകളിലും ISL സംപ്രേക്ഷണം ഉണ്ടായിരുന്നു.

ISL ഫൈനല്‍ ദിവസം കേരളത്തിലെ വിവിധയിടങ്ങളില്‍ വലിയ സ്ക്രീനില്‍ മത്സരം പ്രദര്‍ശിപ്പിച്ചിരുന്നു.

Previous articleആര്‍പി സിംഗിന്റെ ഓള്‍റൗണ്ട് പ്രകടനം, മേല്‍ക്കൈയുമായി ഗുജറാത്ത്
Next articleവീണ്ടും കെ എഫ് സി കാളിക്കാവിനു മുന്നിൽ തോറ്റ് ബ്ലാക്ക് & വൈറ്റ്