ഒരുങ്ങുക, ഐ എസ് എൽ ഇത്തവണ നേരത്തെ എത്തും

- Advertisement -

ഐ എസ് എൽ അഞ്ചാം സീസൺ നേരത്തെ എത്തും. ഇത്തവണ സെപ്റ്റംബറിൽ തന്നെ ലീഗ് ആരംഭിക്കും. സെപ്റ്റംബർ 21നോടെ ലീഗ് ആരംഭിക്കും എന്നാണ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത്. ഇതാദ്യമായാണ് ലീഗ് ഇത്ര നേരത്തെ ആരംഭിക്കുന്നത്. കഴിഞ്ഞ തവണ നവംബർ മധ്യത്തിലായിരുന്നു ലീഗ് ആരംഭിച്ചത്. സെപ്റ്റംബറിൽ ആരംഭിക്കുന്ന ലീഗ് ഏപ്രിൽ അവസാനം വരെ നീണ്ടു നിക്കും. ഇതിനിടയിൽ ഏഷ്യാ കപ്പ് വരുന്നത് കൊണ്ട് ഏഷ്യാകപ്പിന്റെ സമയത്ത് ലീഗിന് ഇടവേള നൽകാനും തീരുമാനിച്ചിട്ടുണ്ട്.

ഡിസംബറിൽ യു എ ഇയിൽ നടക്കുന്ന ഏഷ്യാ കപ്പിൽ ഇന്ത്യയും കളിക്കുന്നുണ്ട്. നേരത്തെ ഐ ലീഗിന് ഏഷ്യാ കപ്പിന്റെ സനയത്ത് ഇടവേള വേണ്ട എന്നായിരുന്നു തീരുമാനിച്ചിരുന്നത്. എന്നാൽ ഐ എസ് എല്ലിലെ താരങ്ങളാകും ഭൂരിഭാഗവും ഇന്ത്യൻ ടീമിൽ ഉണ്ടാവുക എന്നതു കൊണ്ട് ഏഷ്യാ കപ്പിന് ലീഗിന് ഇടവേളയിടാൻ തീരുമാനിക്കുകയായിരുന്നു. ഇടവേളയ്ക്ക് ശേഷം ഏപ്രിൽ വരെ ലീഗ് നീണ്ട് നിക്കും. കഴിഞ്ഞ തവണ മാർച്ചിൽ ലീഗ് അവസാനിച്ചിരുന്നു‌

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement