ഇനി ഐ എസ് എല്ലിൽ പരിക്കേറ്റാൽ താരത്തെ മാറ്റാൻ ജനുവരി വരെ‌ കാത്തിരിക്കേണ്ട

- Advertisement -

ഐ എസ് എല്ലിൽ കഴിഞ്ഞ തവണ കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെ നിരവധി ടീമുകൾ കഷ്ടപ്പെട്ടത് താരങ്ങളുടെ പരിക്കുമായി ബന്ധപ്പെട്ടായിരുന്നു. താരങ്ങൾക്ക് പരിക്കേറ്റാൽ കഴിഞ്ഞ‌ സീസണിൽ ജനുവരി ട്രാൻസ്ഫർ വിൻഡോ വരെ കാത്തിരിക്കണമായിരുന്നു പകരക്കാരനെ കൊണ്ടു വരാൻ. പ്രത്യേകിച്ച് വിദേശ താരങ്ങൾക്ക്. എന്നാൽ ഇനി അങ്ങനെ വലിയ കാത്തിരിപ്പ് വേണ്ട.

വിദേശ താരങ്ങൾക്ക് പരിക്കേറ്റാൽ പരിക്ക് ഗുരുതരമാണെങ്കിൽ ഏതു സമയത്തും ആ താരത്തിന് പകരക്കാരനെ ഐ എസ് എൽ ടീമുകൾക്ക് സൈൻ ചെയ്യാം. പരിക്ക് താരത്തെ രണ്ട് മാസത്തിൽ അധികമെങ്കിലും പുറത്തിരുത്തും എന്ന സാഹചര്യമുണ്ടായാൽ ആണ് ഇങ്ങനെയിരു ഇളവ് ഐ എസ് എൽ നൽകുക. ഇന്ത്യൻ താരങ്ങൾക്ക് പരിക്കായാലും അല്ലായെങ്കിലും പുതുതായി ടീമിലേക്ക് എത്താൻ ജനുവരി വരെ കാത്തിരിക്കേണ്ട. ഒരോ 5 മത്സരങ്ങൾക്ക് ശേഷവും ടീമുകൾക്ക് താല്പര്യമുണ്ടെങ്കിൽ ഇന്ത്യൻ താരങ്ങളെ പുതുതായി ഉൾപ്പെടുത്താനും സ്ക്വാഡിൽ നിന്ന് പുറത്താക്കാനും കഴിയും.

നേരത്തെ ഐ എസ് എല്ലിലെ വിദേശ താരങ്ങളുടെ എണ്ണം ഏഴാക്കി കുറക്കാനും മാർക്കീ പ്ലയർ എന്ന സിസ്റ്റം തുടരാനും ഐ എസ് എൽ തീരുമാനിച്ചിരുന്നു. അതിനൊപ്പമാണ് ഈ പുതിയ തീരുമാനങ്ങളും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement