Site icon Fanport

ഐ എസ് എല്ലിൽ ഇന്ന് സൂപ്പർ പോരാട്ടം

ഐ എസ് എല്ലിൽ ഇന്ന് ഒരു ഗംഭീര പോരാട്ടമാണ് നടക്കുന്നത്. എഫ് സി ഗോവ ഇന്ന് മുംബൈ സിറ്റിക്ക് എതിരെ ഇറങ്ങും. മുംബൈ സിറ്റിയുടെ പരിശീലകനായ ലൊബേരയും കുറച്ച് താരങ്ങളും അവരുടെ മുൻ ക്ലബ് കൂടെയായ എഫ് സി ഗോവയ്ക്ക് എതിരെ ഇറങ്ങുന്നു എന്ന പ്രത്യേകത ഈ ഫിക്സ്ചറിന് ഉണ്ട്. മൗർട്ടാഡ ഫാൾ, ഹ്യൂഗോ ബൗമസ്, മന്ദർ റാവു എന്നിവരാകും ഇന്ന് ഗോവയ്ക്ക് എതിരെ ഇറങ്ങുന്ന മുൻ ഗോവൻ താരങ്ങൾ.

ഗോവയുടെ താരമായിരുന്ന അഹ്മദ് ജാഹുവും മുംബൈ ടീമിൽ ഉണ്ട് എങ്കിലും സസ്പെൻഷൻ കാരണം ജാഹുവിന് ഇന്ന് കളിക്കാൻ ആകില്ല. ലീഗിലെ ആദ്യ മത്സരത്തിൽ പരാജയപ്പെട്ട മുംബൈ സിറ്റിക്ക് ഇന്ന് വിജയിച്ചെ പറ്റൂ. വലിയ പണം മുടക്കി ടീം ഒരുക്കിയത് കൊണ്ട് തന്നെ വിജയങ്ങൾ വന്നില്ല എങ്കിൽ ലൊബേരയ്ക്ക് തുടക്കത്തിൽ തന്നെ വലിയ സമ്മർദ്ദം നേരിടേണ്ടി വരും.

കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരുവിന് എതിരെ നടത്തിയ തിരിച്ചുവരവ് ഗോവയ്ക്ക് ആത്മവിശ്വാസം നൽകും. അവരുടെ പുതിയ സ്ട്രൈക്കർ അംഗുളോ ആദ്യ മത്സരത്തിൽ ഇരട്ട ഗോളുകൾ നേടിയിരുന്നു. ഇന്ന് രാത്രി 7.30നാണ് മത്സരം.

Exit mobile version