ഐ എസ് എൽ ആവേശത്തിന് ഒരുങ്ങുക, നാലാം സീസൺ നവംബർ 18 മുതൽ

ഐ എസ് എൽ ആവേശങ്ങൾ വീണ്ടും മുഴങ്ങാൻ സമയമായി. ഐ എസ് എൽ നാലാം സീസണ് നവംബർ 18ന് കിക്കോഫാകും. അണ്ടർ പതിനേഴ് ലോകകപ്പ് നടക്കുന്നതിനാൽ പതിവുപോലെ ഒക്ടോബറിൽ ഐ എസ് എൽ നടക്കില്ല എന്ന് നേരത്തെ തീരുമാനമായിരുന്നു. നവംബറിൽ ആരംഭിക്കുന്ന ഐ എസ് എൽ ഏപ്രിൽ ആദ്യ വാരം വരെ നീണ്ടു നിക്കും. അഞ്ചു മാസത്തിലധികം നീളുന്ന ഐ എസ് എൽ ഇത്തവണ ഇന്റർനാഷണൽ ബ്രേക്കടക്കം  ദേശീയ ലീഗിന്റെ എല്ലാ നിയമങ്ങളും പാലിച്ചു കൊണ്ടാകും നടക്കുക എന്നും ഐ എസ് എല്ലുമായി ബന്ധപ്പെട്ട വൃത്തങ്ങൾ വ്യക്തമാക്കുന്നു. മുൻ വർഷങ്ങളിൽ ഐ എസ് എല്ലിൽ രാജ്യാന്തര മത്സരങ്ങൾ നടക്കുന്ന ദിവസങ്ങളിലും ഐഎസ്എൽ മത്സരങ്ങൾ നടക്കാറുണ്ടായിരുന്നു അതിന് ഈ സീസണോടെ അവസാനമാക്കും.

ബെംഗളൂരു എഫ് സിയും ജംഷദ്പൂർ എഫ് സിയും ഇത്തവണ എത്തുന്നതോടെ പത്തു ടീമുകളുള്ള ലീഗായി ഐ എസ് എൽ. ഐ ലീഗിനൊപ്പം എ എഫ് സി അംഗീകാരമുള്ള ദേശീയ ലീഗായി തന്നെയാകും ഐ എസ് എല്ലിന്റെയും ഈ വർഷത്തെ പ്രവർത്തനം. ഐ എസ് എല്ലിനുള്ള ഒരുക്കത്തിന്റെ ഭാഗമായുള്ള ഐ എസ് എൽ ഡ്രാഫ്റ്റ് വരുന്ന ഞായറാഴ്ച നടക്കാനിരിക്കുകയാണ്. ഇരുന്നൂറോളം താരങ്ങളാണ് ഡ്രാഫ്റ്റിന്റെ ഭാഗമാകുന്നത്. കേരളത്തിൽ നിന്നുള്ള പത്തിലധികം താരങ്ങൾ അടക്കം 150ൽ അധികം താരങ്ങൾ ഇത്തവണ ഐ എസ് എല്ലിന്റെ ഭാഗമാകും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Previous articleഅഴിമതിയിൽ ആടി ഉലയുന്ന സ്പാനിഷ് ഫുട്ബോൾ
Next articleഡ്രാഫ്റ്റ് ലിസ്റ്റ് വന്നു, 199 താരങ്ങൾ, കേരളത്തിൽ നിന്ന് 12 താരങ്ങൾ