ഐ എസ് എല്ലിലെ റഫറിയിംഗിനെ വിമർശിച്ച് റെനെ മുളൻസ്റ്റീൻ

- Advertisement -

ഐ എസ് എല്ലിലെ മോശം റഫറിയിംഗിനെതിരെ കേരള ബ്ലാസ്റ്റേഴ്സ് കോച്ച് റെനെ മുളൻസ്റ്റീനും രംഗത്ത്. ഇന്നലെ നടന്ന മത്സരത്തിലെ വിവാദ പെനാൾട്ടി തീരുമാനമാണ് റെനെ മുളൻസ്റ്റീനെ ഐ എസ് എൽ റഫറിയിംഗിലെ പോരായ്മകളെ കുറിച്ച് സംസാരിപ്പിച്ചത്. ജിങ്കന്റെ കൈയ്യിൽ അല്ല പന്ത് തട്ടിയത് എന്നും ആ പെനാൾട്ടി കാരണം തോറ്റിരുന്നു എങ്കിൽ വിഷമമായേനെ എന്നും റെനെ പറഞ്ഞു.

ഐ എസ് എല്ലിലെ റഫറിയിംഗിനെ പറ്റി പരാതികൾ ധാരാളം ഉയരുന്നുണ്ട് എന്നും അത് ഇനിയെങ്കിലും ഐ എസ് എൽ അധികൃതർ കാണണമെന്നും റെനെ പറഞ്ഞു.

“റഫറിയിംഗ് എളുപ്പമുള്ള പണിയല്ല. പക്ഷെ ഒരു മത്സരത്തിൽ ഇത്ര വലിയ തീരുമാനങ്ങൾ ഉണ്ടാകുന്നത് മത്സരത്തിന് ഗുണം ചെയ്യില്ല” റെനെ മത്സര ശേഷം പറഞ്ഞു.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement