Site icon Fanport

ഐ എസ് എൽ പുതിയ സീസൺ സെപ്റ്റംബറിൽ ആരംഭിക്കും

ഇന്ത്യയിലുടനീളമുള്ള ഫുട്ബോൾ പ്രേമികൾ ഉറ്റു നോക്കുന്ന ഇന്ത്യൻ സൂപ്പർ ലീഗ് (ഐ എസ് എൽ) 2023-24 സീസൺ സെപ്റ്റംബറിൽ അവസാന വാരം ആരംഭിക്കും. സെപ്റ്റംബർ 22നോ 24നോ ആകും ലീഗിന്റെ ഉദ്ഘാടനം എന്ന് പ്രമുഖ മാധ്യമ പ്രവർത്തകൻ മാർക്കസ് റിപ്പോർട്ട് ചെയ്യുന്നു. ഉദ്ഘാടന മത്സരം ഏതാണെന്ന് ഇനിയും തീരുമാനിച്ചിട്ടില്ല. പതിവു പോലെ കൊച്ചിയിൽ വെച്ച് ആകുമോ ആദ്യ മത്സരം എന്ന് കണ്ടറിയണം.

Kerala Blasters

കഴിഞ്ഞ സീസണിൽ ആദ്യ മത്സരം കൊച്ചിയിൽ വെച്ചായിരുന്നു. കൊൽക്കത്ത ഡർബിയുമായി സീസൺ ആരംഭിക്കാനും ചർച്ചകൾ നടക്കുന്നുണ്ട്. പ്രൊമോഷൻ നേടി വരുന്ന റൗണ്ട് ഗ്ലാസ് പഞ്ചാബ് എഫ് സിയും ഇത്തവണ ഐ എസ് എല്ലിൽ ഉണ്ടാകും. ഐ എസ് എൽ ആരംഭിക്കും മുമ്പ് ജൂലൈയിൽ ഡൂറണ്ട് കപ്പ് നടക്കും. ഡൂറണ്ട് കപ്പ് ആയിരിക്കും പതിവു പോലെ അടുത്ത സീസണിലെയും ആദ്യ ടൂർണമെന്റ്. ഡൂറണ്ട് കപ്പിന്റെ വേദികൾ ഇതുവരെ തീരുമാനം ആയിട്ടില്ല.

Exit mobile version