സെമി ഫൈനൽ ആദ്യ പാദത്തിൽ കൊൽക്കത്ത മുബൈക്കെതിരെ

ഐ എസ് എൽ ആദ്യ സെമി ഫൈനൽ പാദത്തിൽ , ആദ്യ സീസൺ ചാമ്പ്യന്മാരായ അത്ലറ്റികോ ഡി കൊൽക്കത്ത, പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനക്കാരായ മുംബൈ സിറ്റി എഫ് സിയെ നേരിടും.

കഴിഞ്ഞ കളികളിലെ പ്രകടനം

ഹോസെ മൊളിനയുടെ അത്ലറ്റികോ ഡി കൊൽക്കത്ത ഈ സീസണിൽ അകെ രണ്ട് കളികൾ മാത്രമേ തോറ്റിട്ടുള്ളെങ്കിലും, ആകെ നാല്‌ കളികൾ മാത്രമേ ജയിക്കാനായൊള്ളു. അവസാന 5 കളികളിൽ കൊൽക്കത്ത ജയിച്ചത് ഗോവയ്ക് എതിരെയുള്ള ഒരു കളിയിൽ മാത്രമാണ്. കൊൽക്കത്തയുടെ ഡിഫെൻസ് ഫോമിളല്ലാത്തതു മുംബൈ സിറ്റിക്ക് മുതിലുടക്കാനായാൽ ആദ്യ ലെഗിൽ തന്നെ മുംബൈ സിറ്റിക്ക് നല്ല ലീഡ് നേടാം.

ഐ എസ് എൽ  സീസണിലെ ഏറ്റവും ശക്തമായ ഡിഫെൻസ്- മിന്നുന്ന ഫോമിലുള്ള മുന്നിര താരങ്ങൾ, അതാണ് അലക്സാണ്ടർ ഗുയ്മാരെസിന്റെ മുംബൈ സിറ്റി എഫ് സി . 8 ഗോൾ മാത്രമാണ് മുംബൈ സിറ്റി ഈ സീസണിൽ വഴങ്ങിയത്. അവസാന 5 കളികളിൽ രണ്ട് ജയവും രണ്ട് ഡ്രോയും ഒരു തോൽവിയുമായാണ് മുംബൈ സെമിയിൽ എത്തുന്നത്.

ഇരു ടീമുകളും ലീഗ് സ്റ്റേജിൽ 16 ഗോളുകൾ വീതം അടിച്ചിട്ടുണ്ട്. ഡീഗോ ഫോർലാനും ഇയാൻ ഹ്യൂമുമാണ് ക്ലബ് ടോപ് സ്കോറേഴ്സ്. ഇരുവരും 5 ഗോൾ വീതം അടിച്ചിട്ടുണ്ട്.
ഹെഡ് ടു ഹെഡ്

ലീഗ് സ്റ്റേജിൽ നടന്ന രണ്ട് മത്സരങ്ങളിൽ,മുംബൈയിൽ നടന്ന ആദ്യ കളി 1-1 എന്ന സ്കോറിന് സമനിലയിൽ പിരിഞ്ഞപ്പോൾ, രണ്ടാമത്തെ മത്സരം ഒരു ഗോളിനു മുംബൈ സിറ്റി എഫ് സി  ജയിച്ചു. ഇരു ടീമുകളും ഇതുവരെ 6 വട്ടം നേർക്കുനേർ വന്നിട്ടുണ്ട്. ഇതിൽ 2 കളി കൊൽക്കത്തയും 3 കളി മുംബൈ സിറ്റിയും ജയിച്ചു.

ഐ എസ് എല്ലില്‍ മൂന്ന് വട്ടവും സെമി ഫൈനലിൽ എത്തിയ അത്ലറ്റികോയെ, ആദ്യമായി സെമിയിൽ പ്രവേശിക്കുന്ന മുംബൈ സിറ്റിക്ക് മറികടക്കണമെങ്കിൽ മിന്നുന്ന പ്രകടനം കാഴ്ചവെക്കേണ്ടി വരും. വൈകിട്ട് 7 മണിക്ക് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിലും ഏഷ്യാനെറ്റ് മൂവീസിലും ഹോട്ട്സ്റ്റാറിലും തൽസമയം കാണാം.