ഐഎസ്എൽ മാമാങ്കം‌‍, സെമി ഫൈനൽ – ഫൈനൽ തീയ്യതികളറിയാം

Jyotish

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്ത്യൻ സൂപ്പർ ലീഗ് കലാശക്കൊട്ടിന്റെ തീയ്യതികൾ പ്രഖ്യാപിച്ചു. ഐഎസ്എൽ 2019- 2020 സീസണിന്റെ ഫൈനൽ മാർച്ച് 14 നു നടക്കും. ഫൈനലിന്റെ വേദി ഏറെ വൈകാതെ പ്രഖ്യാപിക്കുമെന്ന് FSDL അറിയിച്ചു. ഈ സീസണിലെ നോക്കൗട്ട് മത്സരങ്ങൾ വീക്കെന്റുകളിലാകും നടക്കുക. ആദ്യ സെമി ഫൈനലുകൾ ഫെബ്രുവരി 29നും മാർച്ച് ഒന്നിനുമായിരിക്കും നടക്കുക. റിട്ടേൺ ലെഗുകൾ ഒരാഴ്ച്ചക്ക് ശേഷം മാർച്ച് 7നും മാർച്ച് 8നുമായിരിക്കും നടക്കുക.

ഈ സീസണിൽ കിരീടപ്പോരാട്ടത്തിനായി എടികെയും ഗോവയും ബെംഗളൂരുവും മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്. എടികെയും ഗോവയും 27 പോയന്റുമായി മുന്നോട്ട് കുതിക്കുന്നുണ്ട്. ബെംഗളൂരു 25 പോയന്റുമായി പിന്നാലെയുണ്ട്. 2021ലെ എ എഫ് സി ചാമ്പ്യൻഷിപ്പിന്റെ ഗ്രൂപ്പ് സ്റ്റേജിലേക്ക് ചാമ്പ്യന്മാർക്ക് നേരിട്ട് പ്രവേശനം ലഭിക്കും.