ഇ‌ന്ത്യയുടെ ഏഷ്യൻ കപ്പ് കഴിഞ്ഞു, ഐ എസ് എൽ ഉടൻ വീണ്ടും തുടങ്ങും

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഇന്നലെ ഇന്ത്യ ഏഷ്യൻ കപ്പിൽ നിന്ന് പുറത്ത് പോയതോടെ ഐ എസ് എൽ പെട്ടെന്ന് തന്നെ വീണ്ടും തുടങ്ങും എന്ന് ഉറപ്പായി. ഏഷ്യൻ കപ്പ് ആയതു കൊണ്ട് ഡിസംബർ അവസാനം മുതൽ ഐ എസ് എൽ ഇടവേളയിൽ ആയിരുന്നു. ഐ എസ് എല്ലിന്റെ രണ്ടാം പകുതിയിലെ ഫിക്സ്ചറുകൾ ഉടൻ തന്നെ പുറത്ത് വിടും. ഫിക്സ്ചറുകൾ തയ്യാറാണ്.

ഏഷ്യൻ കപ്പിലെ ഇന്ത്യയുടെ പുരോഗതി അനുസരിച്ച് മാത്രം ഐ എസ് എല്ലിന്റെ ഫിക്സ്ചറുകൾ പുറത്ത് വിടാൻ ആയിരുന്നു തീരുമാനം. ഇന്ത്യൻ താരങ്ങൾ ഇന്ന് തന്നെ നാട്ടിലേക്ക് മടങ്ങും. ജനുവരി അവസാന വാരം ഐ എസ് എൽ പുനരാരംഭിക്കാൻ ആകും സാധ്യത. ഇപ്പോൾ ബെംഗളൂരു എഫ് സിയാണ് ഐ എസ് എല്ലിൽ ഒന്നാമത് ഉള്ളത്.

ഇതുവരെ ഐ എസ് എല്ലിൽ കഷ്ടതകൾ അനുഭവിച്ചു മടുത്ത കേരള ബ്ലാസ്റ്റേഴ്സ് ഇനിയെങ്കിലും മെച്ചപ്പെട്ട പ്രകടനം കാഴ്ചവെക്കും എന്നാണ് ആരാധകർ കരുതുന്നത്. കേരള ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ ഉടൻ പ്രഖ്യാപിക്കും.