ഐഎസ്എല്ലിൽ 50 ഗോളുകൾ, ഗോളടിക്കാൻ ഇന്ത്യൻ താരങ്ങൾ മുൻപിൽ

- Advertisement -

ഇന്ത്യൻ സൂപ്പർ ലീഗിന്റെ നാലാം സീസൺ മറ്റൊരു അധ്യായം കൂടി എഴുതി ചേർത്തു. ഐഎസ്എല്ലിൽ 50 ഗോളുകൾ എന്ന നാഴികക്കല്ലാണ് പിന്നിട്ടിരിക്കുന്നത്. 19 മാച്ചുകളിൽ നിന്നാണ് 50 ഗോളുകൾ ഐഎസ്എല്ലിലെ താരങ്ങൾ അടിച്ചു കൂട്ടിയത്. നോർത്ത് ഈസ്റ്റ് യുണൈറ്റഡും ബെംഗളൂരു എഫ്സിയും തമ്മിലുള്ള മത്സരത്തിലാണ് ഐഎസ്എല്ലിന്റെ 50 ആം ഗോൾ പിറന്നത്. ബെംഗളൂരു എഫ്സിയുടെ മികുവാണ് ഐഎസ്എല്ലിന്റെ 50 ആം ഗോൾ നേടിയത്. മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ബെംഗളൂരു എഫ്‌സി നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തി.

ഐഎസ്എല്ലിലെ 50 ഗോളുകളിൽ ഇന്ത്യൻ ഫുട്ബോളിന് അഭിമാനിക്കാം. പതിനൊന്നു ഗോളുകൾ ഇന്ത്യൻ താരങ്ങളാണ് അടിച്ചു കൂട്ടിയത്. ഇതോടു കൂടി ഐഎസ്എല്ലിലെ ഗോൾ വേട്ടക്കാരിൽ ഇന്ത്യൻ താരങ്ങൾ ഒന്നാമതായി. ഇന്ത്യൻ താരങ്ങളും സ്പാനിഷ് താരങ്ങളും പതിനൊന്നു വീതം ഗോളുകൾ അടിച്ചുകൂട്ടിയപ്പോൾ 9 ഗോളുമായി ബ്രസീലിയൻ താരങ്ങളാണ് രണ്ടാമത്. 5 ഗോളുകൾ അടിച്ച ഉറുഗ്വേ താരങ്ങൾ ഐഎസ്എൽ ഗോൾ വേട്ടക്കാരിൽ മൂന്നാമതും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement