“മോശം റഫറിയിങ്ങ് ഐ എസ് എല്ലിലെ എല്ലാ ടീമുകളെയും ബാധിച്ചിട്ടുണ്ട്”

20210122 115213

ഐ എസ് എല്ലിലെ റഫറിയിങ്ങിനെതിരെ വീണ്ടും പരാതിയുമായി ഈസ്റ്റ്‌ ബംഗാൾ. ക്ലബിന്റെ സഹപരിശീലകനായ റെനഡി സിംഗ് ആണ് ഐ എസ് എല്ലിലെ റഫറിയിംഗ് എല്ലാ ടീമുകളെയും മോശമായി ബാധിച്ചിട്ടുണ്ട് എന്ന് പറഞ്ഞത്. റഫറിയിങ് മോശമായതിന്റെ ഫലം അനുഭവിക്കാത്തതായി ആരും ഇല്ല എന്ന് റെനഡി സിംഗ് പറഞ്ഞു. റഫറിമാരോട് ബഹുമാനം ഉണ്ട് എങ്കിലും റഫറിയിംഗ് മെച്ചപ്പെട്ടേ പറ്റൂ എന്ന് റെനഡി സിങ് പറഞ്ഞു.

ഐ എസ് എല്ലിൽ ഈ സീസണിൽ മൂന്ന് തവണ ഈസ്റ്റ് ബംഗാൾ ചുവപ്പ് കാർഡ് തെറ്റായി വാങ്ങേണ്ടി വന്നു എന്ന് റെനഡി പറയുന്നു. എന്നിട്ടും പരാജയപ്പെടാത്തത് ടീമിന്റെ മികവ് കൊണ്ട് മാത്രമാണെന്നും റെനഡി സിംഗ് പറഞ്ഞു. കഴിഞ്ഞ മത്സര ശേഷം ഈസ്റ്റ് ബംഗാൾ പരിശീലകൻ റോബി ഫൗളറും റഫറിയിങിനെ രൂക്ഷമായി തന്നെ വിമർശിച്ചിരുന്നു.

Previous articleമുംബൈ സിറ്റി ഇന്ന് ഈസ്റ്റ് ബംഗാളിന് എതിരെ
Next article“ഇന്ത്യൻ ടീമിന്റെ മികവിന് കയ്യടി അർഹിക്കുന്നത് ദ്രാവിഡ് ആണ്” ഇൻസമാമുൽ ഹഖ്