ഐ എസ് എൽ റഫറിയിങിൽ ഫിഫയ്ക്ക് പരാതി നൽകി മഞ്ഞപ്പട

Img 20201220 211711
Credit: Twitter

കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മ ആയ മഞ്ഞപ്പട ഐ എസ് എല്ലിലെ റഫറിയിങിന്റെ ദയനീയ അവസ്ഥ ഫിഫയെ അറിയിച്ചിരിക്കുകയാണ്. ഐ എസ് എല്ലിൽ ഈ സീസണിൽ മോശം റഫറിയിങ് കൊണ്ട് ഒരുപാട് പോയിന്റുകൾ നഷ്ടപ്പെട്ട ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. തങ്ങൾ ഇതിൽ എ ഐ എഫ് എഫിനും ഐ എസ് എൽ അധികൃതർക്കും പരാതി നൽകി മടുത്തു എന്നും അതുകൊണ്ടാണ് ഫിഫയെ പരാതി ബോധിപ്പിക്കുന്നത് എന്നും മഞ്ഞപ്പട പറഞ്ഞു.

ഐ എസ് എൽ ഇന്ത്യൻ ഫുട്ബോളിനെ വളരാൻ സഹായിക്കുന്നുണ്ട് എങ്കിലും റഫറിയിങ് മേഖലയിൽ ഒരുപാട് മെച്ചപ്പെടാനുണ്ട് എന്ന് മഞ്ഞപ്പട പറയുന്നു. കളിയുടെ സൗന്ദര്യം മാത്രമല്ല സ്പിരിറ്റും മോശം റഫറിയിങ് കാരണം നഷ്ടപ്പെടുന്നു എന്ന് മഞ്ഞപ്പട ഫിഫയ്ക്ക് അയച്ച മെയിലിൽ പറയുന്നു. ഈ അവസ്ഥ മാറിയില്ല എങ്കിൽ ലീഗിൽ നിന്ന് ജനങ്ങൾ അകലുകയാണ് ചെയ്യുക ആണ് എന്നും മഞ്ഞപ്പട പറഞ്ഞു.

Previous articleഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡിന് സൗതാമ്പ്ടൺ അഗ്നിപരീക്ഷ
Next articleവിജയ വഴിയിലേക്ക് തിരികെ എത്താൻ ആകുമെന്ന പ്രതീക്ഷയിൽ ബെംഗളൂരു