Site icon Fanport

“പ്രകടനങ്ങളിൽ സ്ഥിരത കൊണ്ടു വരാൻ ആണ് കേരള ബ്ലാസ്റ്റേഴ്സ് ശ്രമിക്കുന്നത്, ഇതിനേക്കാൾ കൂടുതൽ പോയിന്റ് അർഹിക്കുന്നുണ്ട്” – ഇവാൻ

കേരള ബ്ലാസ്റ്റേഴ്സിന്റെ ഇതുവരെയുള്ള സീസണിലെ പ്രകടനങ്ങൾ പ്രതീക്ഷ നൽകുന്നതാണ് എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവികച്. ആദ്യ മത്സരത്തിനും ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഒരു പോസിറ്റീവ് യാത്രയിലാണെന്ന് കോച്ച് പറയുന്നു. എന്നാൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനും എസ്‌സി ഈസ്റ്റ് ബംഗാളിനുമെതിരെ തീർച്ചയായും ഞങ്ങൾക്ക് കൂടുതൽ പോയിന്റുകൾ നേടാമായിരുന്നു. ഞങ്ങൾക്ക് ടേബിളിൽ കൂടുതൽ പോയിന്റുകൾ ഉണ്ടാവേണ്ടതായിരുന്നു എന്നും ഇവാൻ പറഞ്ഞു.

ഇപ്പോൾ ടീം ചില കാര്യങ്ങൾ പടുത്തുയർത്തുക ആണ്. ഞങ്ങൾ സ്ഥിരത പുലർത്താൻ ശ്രമിക്കുകയാണ് എന്നും ഇവാൻ പറഞ്ഞു. മുംബൈ സിറ്റിയെ നേരിടും മുമ്പായുള്ള പത്ര സമ്മേളനത്തിൽ സംസാരിക്കുക ആയിരുന്നു ഇവാൻ. നാളെ ഞങ്ങൾ ഒരു കടുത്ത പോരാട്ടം പ്രതീക്ഷിക്കുന്നു. ഞാൻ യഥാർത്ഥത്തിൽ ഇത്തരത്തിലുള്ള മത്സരങ്ങൾ കളിക്കാൻ ഇഷ്ടപ്പെടുന്നു, കാരണം ഒരു കളിക്കാരനെന്ന നിലയിൽ വലിയ മത്സരങ്ങൾ കളിക്കുമ്പോൾ നിങ്ങൾ കൂടുതൽ മെച്ചപ്പെടും. ഇവാൻ പറഞ്ഞു.

Exit mobile version