വിജയ വഴിയിൽ എത്താൻ ഗോവ ഇന്ന് ഹൈദരബാദിൽ

- Advertisement -

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ എഫ് സി ഗോവ ഹൈദരബാബ് എഫ് സിയെ നേരിടും. ഹൈദരബാദിൽ ആകും മത്സരം നടക്കുക. അവസാന രണ്ടു മത്സരങ്ങളിലും വിജയിക്കാൻ കഴിയാതിരുന്ന എഫ് സി ഗോവ ഇന്നെങ്കിലും വിജയ വഴിയിൽ എത്താമെന്ന പ്രതീക്ഷയിലാണ്. കഴിഞ്ഞ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിനോട് സമനില വഴങ്ങിയിരുന്ന ഗോവ അതിനു മുമ്പ് ജംഷദ്പൂരിനോട് തോൽക്കുകയും ചെയ്തിരുന്നു.

ഗോവൻ നിരയിൽ ഇന്ന് കോറോമിനസ് ഉണ്ടാകും എന്ന് ഉറപ്പില്ല‌. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഇല്ലാതിരുന്ന ഹ്യൂഗോ ബോമസ്, അഹ്മദ് ജഹു, ലെൻ ദുംഗൽ എന്നിവർ മടങ്ങിയെത്തും.ഹൈദരബാദ് നിരയിൽ പരിക്കിന്റെ വലിയ പ്രശ്നങ്ങൾ. കഴിഞ്ഞ മത്സരത്തിൽ ബെംഗളൂരു എഫ് സിയെ സമനിലയിൽ തളച്ചതിന്റെ ആത്മവിശ്വാസം ഹൈദരബാദിനുണ്ട്‌. വൈകിട്ട് 7.30നാണ് മത്സരം നടക്കുന്നത്.

Advertisement