അവസാനം വരെ പൊരുതാൻ ഉറച്ച് ഗോവ ഇന്ന് ചെന്നൈയിന് എതിരെ

Newsroom

Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിലെ ആദ്യ ഫൈനലിസ്റ്റിനെ ഇന്ന് അറിയാം. ഇന്ന് ഗോവയിൽ നടക്കുന്ന ആദ്യ സെമി ഫൈനലിന്റെ രണ്ടാം പാദത്തിൽ ചെന്നൈയിനും എഫ് സി ഗോവയുമാണ് നേർക്കുനേർ വരുന്നത്. ആദ്യ പാദത്തിൽ ചെന്നൈയിൽ വെച്ച് 4-1ന്റെ വിജയം ചെന്നൈയിൻ സ്വന്തമാക്കിയിരുന്നു. അതുകൊണ്ട് തന്നെ 3 ഗോൾ മാർജിനിൽ ഗോവ വിജയിച്ചാൽ മാത്രമെ എഫ് സി ഗോവയ്ക്ക് ഇന്ന് സാധ്യതയുള്ളൂ.

ആദ്യ പാദത്തിൽ പ്രമുഖ താരങ്ങളായ ഹ്യൂഗോയും ബ്രാണ്ടനും എഡു ബേഡിയ ഒന്നും ഗോവയ്ക്ക് ഒപ്പം ഉണ്ടായിരുന്നില്ല. ഇന്ന് അവരൊക്കെ തിരികെ എത്തുന്നത് ഗോവയ്ക്ക് ഊർജ്ജം നൽകും. ഒപ്പം സ്വന്തം ഹോം ഗ്രൗണ്ടിലാണ് മത്സരം എന്നതും ഗോവയ്ക്ക് പ്രതീക്ഷ നൽകും. ആദ്യ പാദത്തിൽ നേടിയ ഒരു എവേ ഗോൾ ഇന്ന് ഗോവയെ തുണക്കും. എങ്കിലും ഓവൻ കോയലിന്റെ കീഴിൽ ഗംഭീര ഫോമിൽ ഉള്ള ചെന്നൈയിനെ പിടിച്ചുകെട്ടുക ഒട്ടും എളുപ്പമായിരിക്കില്ല.

ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സ്റ്റാർ നെറ്റ്വെർക്കിലും ഏഷ്യാനെറ്റ് പ്ലസിലും തത്സമയം കാണാം.