ഐ എസ് എൽ പ്ലേ ഓഫിലും ഫൈനലിലും റോയ് കൃഷ്ണയെ മോഹൻ ബഗാന് നഷ്ടമാകും

ഈ സീസൺ ഐ എസ് എല്ലിൽ മോഹൻ ബഗാൻ പ്ലേ ഓഫിൽ എത്തുക ആണെങ്കിൽ അവർക്ക് അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ റോയ് കൃഷ്ണയെ നഷ്ടമാകും. ഫിജി അന്താരാഷ്ട്ര താരമായ റോയ് കൃഷ്ണയ്ക്ക് തന്റെ അന്താരാഷ്ട്ര ടീമിനായി കളിക്കേണ്ടത് കൊണ്ടാണ് ഐ എസ് എല്ലിന്റെ അവസാന ഭാഗം നഷ്ടമാവുക. ഫിജിയുടെ ലോകകപ്പ് യോഗ്യത മത്സരങ്ങൾക്കായി താരം മാർച്ച് 8ന് ഫിജി ടീമിനൊപ്പം ചേരും എന്നാണ് റിപ്പോർട്ടുകൾ.

റോയ് കൃഷ്ണ തിരികെയെത്തുമ്പോഴേക്ക് ഐ എസ് എൽ ഫൈനൽ കഴിഞ്ഞിരിക്കും. ഐ എസ് എൽ ലീഗ് ഘട്ടത്തിലെ അവസാന മത്സരത്തോടെ മോഹൻ ബഗാൻ സ്ട്രൈക്കർ ഐ എസ് എൽ ബയോ ബബിൾ വിടും. ഈ സീസണിൽ മോഹൻ ബഗാനായി4 ഗോളുകളും 4 അസിസ്റ്റും ഇതുവരെ റോയ് കൃഷ്ണ സംഭാവന ചെയ്തിട്ടുണ്ട്.