ഐഎസ്എൽ പ്ലേ ഓഫ്– ഫൈനൽ തീയ്യതികളറിയാം

ഇന്ത്യൻ സൂപ്പർ ലീഗ് പ്ലേ ഓഫ്- ഫൈനൽ തീയ്യതികൾ പ്രഖ്യാപിച്ചു. ഈ സീസൺ ഐഎസ്എല്ലിന്റെ ഫൈനൽ മാർച്ച് 13 ശനിയാഴ്ച്ച നടക്കും. ഗോവയിലെ ഫടോർഡ സ്റ്റേഡിയത്തിൽ വെച്ചാവും ഫൈനൽ നടക്കുക. മാർച്ച് അഞ്ചിനും ആറിനും ആയിരിക്കും പ്ലേ – ഓഫിന്റെ ആദ്യ‌പാദ മത്സരങ്ങൾ നടക്കുക. യഥാക്രമം മാർച്ച് 8,9 തീയ്യതികളിൽ ആയിരിക്കും നടക്കുക. ഈ മത്സരങ്ങൾ ഗോവയിലെ ജിഎംസി സ്റ്റേഡിയത്തിലും ഫടോർഡ സ്റ്റേഡിയത്തിൽ വെച്ചുമായിരിക്കും നടക്കുക.

ഇത് മൂന്നാം തവണയാണ് ഫടോർഡ സ്റ്റേഡിയത്തിൽ വെച്ച് ഐഎസ്എൽ ഫൈനൽ നടക്കുന്നത്. കഴിഞ്ഞ സീസണിലും 2015ലും ഫൈനൽ നടന്നത് ഗോവയിലെ ഈ സ്റ്റേഡിയത്തിൽ വെച്ചാണ്. കേരള ബ്ലാസ്റ്റേഴ്സും ഒഡീഷ എഫ്സിയും ചെന്നൈയിൻ എഫ്സിയും പ്ലേ ഓഫിനായി യോഗ്യത നേടിയിട്ടില്ല.

ഐഎസ്എൽ പ്ലേ ഓഫ്:

മാർച്ച് 5 – സെമി ഫൈനൽ 1 – ഫസ്റ്റ് ലെഗ്

മാർച്ച് 6- സെമി ഫൈനൽ 2- ഫസ്റ്റ് ലെഗ്

മാർച്ച് 8 – സെമി ഫൈനൽ 1 – സെക്കന്റ് ലെഗ്

മാർച്ച് 9 – സെമി ഫൈനൽ 2- സെക്കന്റ് ലെഗ്

മാർച്ച് 13 – ഫൈനൽ .

Previous articleഉമേഷ് യാദവ് ടെസ്റ്റ് ടീമിലേക്ക് തിരികെ എത്തുന്നു
Next article“ആദ്യം മുതല്‍ അവസാന ദിവസം വരെ പിന്തുണ നല്‍കിയ കേരള ബ്ലാസ്‌റ്റേഴ്‌സ് ആരാധകര്‍ക്ക് നന്ദി” – കിബു