ഐ എസ് എൽ ഉദ്ഘാടന മത്സരത്തിൽ വീണ്ടും കേരള ബ്ലാസ്റ്റേഴ്സ് എ ടി കെ മോഹൻ ബഗാനെതിരെ

Img 20210910 124456

ഐ എസ് എൽ പുതിയ സീസണും ആരംഭിക്കുക കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തോടെ. നവംബർ 19ന് ആരംഭിക്കുന്ന ഐ എസ് എലിൽ ഫതോർഡ സ്റ്റേഡിയത്തിൽ വെച്ച് നടക്കുന്ന മത്സരത്തിൽ മോഹൻ ബഗാനും കേരള ബ്ലാസ്റ്റേഴ്സും ആകും നേർക്കുനേർ വരിക. ഉദ്ഘാടന മത്സരത്തിൽ പതിവായി ഇപ്പോൾ കേരള ബ്ലാസ്റ്റേഴ്സും എ ടി കെയും ആണ് നേർക്കുനേർ വരാറ്. അവസാന മൂന്ന് സീസണിലും കേരള ബ്ലാസ്റ്റേഴ്സും എ ടി കെയും തമ്മിൽ തന്നെ ആയിരുന്നു ആദ്യ ദിവസം ഏറ്റുമുട്ടിയിരുന്നത്.

ഇത്തവണയും ഗോവയിൽ മാത്രമായാണ് ഐ എസ് എൽ മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിന്റെ പൂർണ്ണമായ ഫിക്സ്ചറുകൾ ഉടൻ പുറത്ത് വരും. ക്ലബുകൾ എല്ലാം ഇപ്പോൾ പുതിയ സീസണായി ഒരുങ്ങുകയാണ്.

Previous articleആരാധകരുടെ ബഹുമാനം കിട്ടാൻ താൻ ഇനിയും എന്ത് ചെയ്യണം എന്ന് നെയ്മർ
Next articleഅഞ്ചാം ടെസ്റ്റ് ഇന്ന് ആരംഭിക്കില്ല