ഇന്ന് ഐ എസ് എല്ലിൽ ഒഡീഷ ജംഷദ്പൂരിന് എതിരെ

Img 20211214 012424

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് (ഐഎസ്എൽ) 2021-22 സീസണിലെ 29-ാം മത്സരത്തിൽ ഒഡീഷ എഫ്‌സി ഇന്ന് ജംഷഡ്പൂർ എഫ്‌സിയുമായി ഏറ്റുമുട്ടും. ഗോവയിലെ വാസ്കോഡ ഗാമയിലെ തിലക് മൈതാൻ സ്റ്റേഡിയത്തിൽ ആണ് മത്സരം. നാല് മത്സരങ്ങളിൽ ഒമ്പത് പോയിന്റുമായി ഒഡീഷ എഫ്‌സി പട്ടികയിൽ മൂൻബാം സ്ഥാനത്താണ്. ലീഗിൽ ഒന്നാം സ്ഥാനത്തുള്ള മുംബൈ സിറ്റി എഫ്‌സിയെക്കാൾ മൂന്ന് പോയിന്റ് മാത്രം പിന്നിലാണ് അവർ.

ജംഷഡ്പൂർ എഫ്‌സിയാകട്ടെ ഒഡീഷ എഫ്‌സിയെക്കാൾ ഒരു പോയിന്റ് പിറക അഞ്ചാം സ്ഥാനത്താണ്. ഒഡിഷയെക്കാൾ ഒരു മത്സരം കൂടുതൽ ജംഷദ്പൂർ കളിച്ചിട്ടുണ്ട്.

ഒഡീഷ എഫ്‌സി കഴിഞ്ഞ നാല് മത്സരങ്ങളിൽ മൂന്ന് ജയവും ഒരു തോൽവിയുമാണ് നേടിയത്. കേരള ബ്ലാസ്റ്റേഴ്സിനോട് മാത്രമാണ് അവർ പരാജയപ്പെട്ടത്. ജംഷഡ്പൂർ എഫ്‌സി അഞ്ച് മത്സരങ്ങൾ കളിച്ചതിൽ രണ്ട് ജയവും രണ്ട് തോൽവിയും ഒരു സമനിലയുമാണ് സമ്പാദ്യം. ഈസ്റ്റ് ബംഗാൾ, എഫ്‌സി ഗോവ, ഹൈദരാബാദ് എഫ്‌സി, എടികെ മോഹൻ ബഗാൻ എന്നിവയ്‌ക്കെതിരായ ആദ്യ നാല് മത്സരങ്ങളിൽ ജെഎഫ്‌സി തോൽവി അറിഞ്ഞില്ല. പക്ഷെ കഴിഞ്ഞ മത്സരത്തിൽ മുംബൈ സിറ്റി എഫ്‌സിയുടെ മുന്നിൽ അപരാജിത കുതിപ്പ് അവസാനിപ്പിച്ചു

Previous articleആദ്യ ടി20യിൽ പാകിസ്താന് 63 റൺസ് വിജയം
Next articleഇന്ന് മാഞ്ചസ്റ്റർ യുണൈറ്റഡ് ബ്രെന്റ്ഫോർഡിന് മുന്നിൽ