ടോപ് 4 ലക്ഷ്യമിട്ട് ഒഡീഷ, രണ്ടാം സ്ഥാനത്ത് എത്താൻ ഹൈദരാബാദ്

ചൊവ്വാഴ്ച ബാംബോലിമിലെ അത്‌ലറ്റിക് സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ ഹൈദരാബാദ് എഫ്‌സി ഒഡീഷ എഫ്‌സിയുമായി കൊമ്പുകോർക്കും. നിലവിൽ ഏഴ് മത്സരങ്ങളിൽ നിന്ന് 12 പോയിന്റുമായി ഹൈദരാബാദ് എഫ്‌സി പോയിന്റ് പട്ടികയിൽ നാലാം സ്ഥാനത്താണ്. മറുവശത്ത് ഒഡീഷ എഫ്‌സി 10 പോയിന്റുമായി ഏഴാം സ്ഥാനത്താണ്.

ഹൈദരാബാദ് എഫ്‌സി തങ്ങളുടെ അവസാന മത്സരത്തിൽ എസ്‌സി ഈസ്റ്റ് ബംഗാളിനോട് 1-1 സമനിലയിൽ പിരിഞ്ഞിരുന്നു. അതുപോലെ ഒഡീഷ എഫ്‌സിയും എഫ്‌സി ഗോവയും 1-1ന്റെ സമനിലയാണ് അവസാന മത്സരത്തിൽ നേടിയത്. ആദ്യ നാലിൽ ഇടം പിടിക്കാൻ ആണ് ഇന്ന് ഒഡീഷ ലക്ഷ്യമിടുന്നത്. ഇന്ന് ജയിച്ചാൽ അവർക്ക് നാലാമത് എത്താം. 12 പോയിന്റ് ഉള്ള ഹൈദരബാദിനാകട്ടെ ഇന്ന് വിജയിച്ചാൽ മുംബൈ സിറ്റിക്ക് തൊട്ടു പിറകിൽ രണ്ടാമത് എത്താനും ആകും. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Exit mobile version