Site icon Fanport

ഐ എസ് എൽ സീസൺ ഒക്ടോബറിൽ ആരംഭിക്കും

ഇത്തവണ ഐ എസ് എൽ സീസൺ ഒക്ടോബറിൽ ആരംഭിക്കും. ഒക്ടോബർ 19ന് ഐ എസ് എൽ ആരംഭിക്കാനാണ് പ്രാഥമിക ചർച്ചകളിൽ തീരുമാനിച്ചിരിക്കുന്നത്. ഒക്ടോബറിൽ ആരംഭിച്ച് ഏപ്രിൽ അവസാനത്തിൽ ലീഗ് കഴിയുന്ന വിധത്തിലാകും ഫിക്സ്ചറുകൾ ഉണ്ടാവുക. ഇത്തവണ കഴിഞ്ഞ തവണ പോലെ ഒരു മാസത്തിന്റെ ഇടവേള ലീഗിന് മധ്യത്തിൽ ഉണ്ടാകില്ല. അതുകൊണ്ട് തന്നെ വാരാന്ത്യങ്ങളിൽ മാത്രം മത്സരം നടത്താനാണ് ഉദ്ദേശിക്കുന്നത്.

ഐ എസ് എൽ ഒക്ടോബർ 19നാണെങ്കിൽ ഐലീഗ് ഒക്ടോബർ അവസാന വാരമാകും ആരംഭിക്കുക. ഇരു ലീഗുകളിലെയും പ്രതിസന്ധികൾ ഇനിയും തീർന്നില്ല എങ്കിലും ഫിക്സ്ചർ ലീഗ് കമ്മിറ്റികൾ തയ്യാറാക്കി കഴിഞ്ഞു. ഏപ്രിൽ അവസാനത്തോടെ രണ്ട് ലീഗുകളും അവസാനിപ്പിച്ച് മെയ് മാസത്തിൽ സൂപ്പർ കപ്പ് നടത്താനാണ് എ ഐ എഫ് എഫിന്റെ തീരുമാനം.

Exit mobile version