Img 20220114 120637

ഐ എസ് എല്ലിൽ ആദ്യമായി രണ്ട് ഇന്ത്യൻ പരിശീലകർ നേർക്കുനേർ

അത്‌ലറ്റിക് സ്റ്റേഡിയത്തിൽ ഇന്ന് നടക്കുന്ന മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്‌സി ഗോവയെ നേരിടുന്നു. ചെന്നൈയിൻ എഫ്‌സിക്കെതിരായ വിജയത്തിൽ നിന്ന് ഊർജ്ജം കൊണ്ട പുത്തൻ എഫ്‌സി ഗോവ തുടർച്ചയായി രണ്ടാം വിജയമാകും ഇന്ന് ലക്ഷ്യമിടുന്നത്. ഇപ്പോൾ ഒമ്പതാം സ്ഥാനത്തുള്ള ഗോവയ്ക്ക് സെമി പ്രതീക്ഷ നിലനിർത്താൻ ഇന്ന് ജയിക്കണം.

പത്താം സ്ഥാനത്ത് ഉള്ള നോർത്ത് ഈസ്റ്റിന്റെ സ്ഥിതിയും ഇതു തന്നെ. നാലാം സ്ഥാനക്കാരായ ഹൈദരാബാദ് എഫ്‌സിക്ക് എട്ട് പോയിന്റു പിറകിലാണ് നോർത്ത് ഈസ്റ്റ് ഇപ്പോൾ. ഇന്നത്തെ എതിരാളികളായ ഗോവയ്ക്ക് നാല് പോയിന്റു പിറകിലും. ഇന്ന് പരാജയപ്പെട്ടാൽ നോർത്ത് ഈസ്റ്റ് അവസാന സ്ഥാനത്തേക്ക് പിന്തള്ളപ്പെടാനും സാധ്യതയുണ്ട്. 6 പോയിന്റുള്ള ഈസ്റ്റ് ബംഗാൾ അടുത്ത മത്സര ജയിച്ചാൽ നോർത്ത് ഈസ്റ്റിനെ മറികടന്നേക്കും.

ഗോവൻ നിരയിൽ ഇന്ന് ബ്രണ്ടൺ ഫെർണാണ്ടസ് കളിക്കാൻ സാധ്യതയുണ്ട്. ഐ എസ് എല്ലിൽ ആദ്യമായി രണ്ട് ഇന്ത്യൻ പരിശീലകർ നേർക്കുനേർ വരുന്നു എന്ന പ്രത്യേകത കൂടെ ഈ മത്സരത്തിന് ഉണ്ട്.

Exit mobile version