ഇത്തവണ ഐ എസ് എല്ലിൽ ഡ്രാഫ്റ്റ് ഇല്ല

- Advertisement -

ഇത്തവ ഐ എസ് എല്ലിൽ ഡ്രാഫ്റ്റ് ഉണ്ടാകില്ല. മറിച്ച് ട്രാൻസ്ഫർ മാർക്കറ്റ് വഴി മറ്റെല്ലാ ലീഗുകളെയും പോലെയാകും ഇത്തവണ ഐ എസ് എല്ലിലും താരങ്ങളെ ടീമിൽ എത്തിക്കേണ്ടത്. കഴിഞ്ഞ തവണ രണ്ട് പുതിയ ടീമുകൾ ലീഗിൽ എത്തിയതു കാരണം മുഴുവൻ ടീമുകളും പൊളിച്ച് വീണ്ടും ഡ്രാഫ്റ്റ് വഴി വിളിച്ച് എടുക്കുകയാണ് ഉണ്ടായത്. ഇത് കാരണം മിക്ക ടീമുകളുടേയും താളം തെറ്റിക്കുകയും ചെയ്തിരുന്നു.

7 വിദേശ താരങ്ങൾ അടക്കം 25 താരങ്ങളെ ഒരോ ടീമുനും സ്വന്തമാക്കാം. ഇതിൽ രണ്ട് അണ്ടർ 22 താരങ്ങൾ ഉണ്ടാകണമെന്ന നിബന്ധന ഇത്തവണയും തുടരും. ക്ലബുകൾക്ക് താരങ്ങളെ സ്വന്തമാക്കാൻ വേണ്ടി ചിലവഴിക്കാവുന്ന തുക 18 കോടിയിൽ നിന്ന് 17.5 കോടിയായി കുറച്ചിട്ടുണ്ട്. പക്ഷെ താരങ്ങളെ വിറ്റ് കിട്ടുന്ന ലാഭം ഈ 17.5 കോടിക്ക് മേലെ ചിലവഴിക്കാൻ ക്ലബുകളെ സഹായിക്കും.

കൂടുതൽ കായിക വാർത്തകൾക്ക് : www.facebook.com/FanportOfficial

Advertisement