Site icon Fanport

കേരള ബ്ലാസ്റ്റേഴ്സിന് ഗോൾ ഇല്ലാത്ത ആദ്യ പകുതി, രണ്ടാം പകുതിയിൽ വിജയം സ്വന്തമാക്കാൻ ആകുമോ

ഐ എസ് എല്ലിൽ ഇന്ന് നടക്കുന്ന മത്സരം ആദ്യ പകുതിക്ക് പിരിയുമ്പോൾ കേരള ബ്ലാസ്റ്റേഴ്സും നോർത്ത് ഈസ്റ്റ് യുണൈറ്റഡും ഗോൾ രഹിത സമനിലയിൽ നിൽക്കുന്നു. ആദ്യ പകുതിയിൽ രണ്ട് ടീമുകൾക്കും നല്ല അവസരങ്ങൾ ഇന്ന് സൃഷ്ടിക്കാൻ ആയില്ല. കേരള ബ്ലാസ്റ്റേഴ്സ് മികച്ച നീക്കങ്ങൾ നടത്തി എങ്കിലും ഫൈനൽ പാസ് പിറക്കാത്തത് വിനയായി. 41ആം മിനുട്ടിൽ ഒരു കോർണറിൽ നിന്ന് ജീക്സന്റെ ഹെഡർ ഗോൾ ബാറിൽ തട്ടിയാണ് പുറത്ത് പോയത്‌.

20220204 201832
നോർത്ത് ഈസ്റ്റിനും അവരസങ്ങൾ സൃഷ്ടിക്കാൻ ആവാത്തത് തന്നെ ആയിരുന്നു പ്രശ്നം. അവരും നല്ല നീക്കങ്ങൾ നടത്തി എങ്കിലും ഒരു തുറന്ന അവസരം സൃഷ്ടിക്കാൻ ആയില്ല. രണ്ടാം പകുതിയിൽ കൂടുതൽ ആക്രമിച്ച് വിജയം നേടുക ആകും കേരള ബ്ലാസ്റ്റേഴ്സ് ലക്ഷ്യം. സീസൺ തുടക്കത്തിൽ ഏറ്റുമുട്ടിയപ്പോഴും കേരള ബ്ലാസ്റ്റേഴ്സിന് നോർത്ത് ഈസ്റ്റിനെ തോൽപ്പിക്കാൻ ആയിരുന്നില്ല.

Exit mobile version