“കേരള ബ്ലാസ്റ്റേഴ്സ് വിജയം അർഹിക്കുന്നു, പക്ഷെ റഫറി എന്നും മുംബൈ സിറ്റിക്ക് എതിരെ”

കേരള ബ്ലാസ്റ്റേഴ്സിന് എതിരായ പരാജയത്തിനു ശേഷം റഫറിയെ കുറ്റം പറഞ്ഞു മുംബൈ സിറ്റി പരിശീലകൻ ബക്കിങ്ഹാം രംഗത്ത്. കേരള ബ്ലാസ്റ്റേഴ്സ് വിജയം അർഹിക്കുന്നുണ്ട് എന്നും അവർ ഏറെ മികച്ചു നിന്നു എന്നും മുംബൈ സിറ്റി പരിശീലകൻ പറഞ്ഞു. എന്നാൽ തുടക്കത്തിൽ തന്നെ പെനാൾട്ടി നിഷേധിച്ചത് കളിയിൽ നിർണായകമായി എന്ന് അദ്ദേഹം പറഞ്ഞു. മുംബൈ സിറ്റിക്ക് എതിരെ നിരന്തരം റഫറി തീരുമാനങ്ങൾ വരുന്നുണ്ട് എന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ ഇന്ന് മുംബൈ സിറ്റിക്ക് അവസാനം അനുവദിച്ച പെനാൾട്ടി തെറ്റായി എന്നാണ് പൊതുവെ വിമർശനം ഉയരുന്നത്. ആ സമയത്താണ് മുംബൈ സിറ്റി പരിശീലകൻ ഇത്തരം വിചിത്രമായ വാദം ഉന്നയിക്കുന്നത്. ഇന്ന് ഐ എസ് എല്ലിൽ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചതോടെ മുംബൈ സിറ്റിയുടെ പ്ലേ ഓഫ് മോഹങ്ങൾ മങ്ങിയിരിക്കുകയാണ്.