ഐ എസ് എല്ലിൽ ഇന്ന് അവസാന ഐ എസ് എൽ ഫൈനലിന്റെ ആവർത്തനം

ഹീറോ ഇന്ത്യൻ സൂപ്പർ ലീഗ് 2021-22 സീസണിലെ 80-ാം മത്സരത്തിൽ ഗോവയിലെ മർഗോവിലുള്ള പിജെഎൻ സ്റ്റേഡിയത്തിൽ ഇന്ന് മുംബൈ സിറ്റി എഫ്സി എടികെ മോഹൻ ബഗാനെ നേരിടും. കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റുകൾ നേർക്കുനേർ വരുമ്പോൾ ആവേശകരമായ ഒരു മത്സരം ആണ് എല്ലാവരും പ്രതീക്ഷിക്കുന്നത്. മോഹൻ ബഗാൻ ലീഗിൽ മുന്നിലേക്ക് കുതിക്കുമ്പോൾ വിജയം എന്താണെന്ന് മറന്ന അവസ്ഥയിലാണ് മുംബൈ സിറ്റി ഉള്ളത്.

മുംബൈ സിറ്റി ഇപ്പോൾ ലീഗിൽ ആറാം സ്ഥാനത്താണ് ഉള്ളത്. നിലവിലെ ചാമ്പ്യൻമാർ 12 കളികളിൽ അഞ്ച് ജയവും മൂന്ന് സമനിലയും നാല് തോൽവിയുമായി 18 പോയിന്റ് നേടിയിട്ടുണ്ട്. അവസാന 6 മത്സരങ്ങളിൽ അവർക്ക് വിജയിക്കാൻ ആയിട്ടില്ല.

മോഹൻ ബഗാൻ 11 കളികളിൽ 19 പോയിന്റുമായി അഞ്ചാം സ്ഥാനത്താണ്, അഞ്ച് വിജയങ്ങളും നാല് സമനിലകളും രണ്ട് തോൽവികളും ആണ് അവരുടെ സമ്പാദ്യം. കൂടാതെ മൂന്ന് മത്സരങ്ങൾ അവരുടെ കൈയിലുണ്ട്. ഫെറാൻഡോ പരിശീലകനായി എത്തിയ ശേഷം അവർ തോൽവി അറിഞ്ഞിട്ടില്ല.

Exit mobile version