ഐ എസ് എൽ ഒരുക്കങ്ങൾക്കായി മോഹൻ ബഗാൻ ടീം ഗോവയിലേക്ക്

20200926 120912

ഐ എസ് എൽ അടുത്ത് എത്തുകയാണ്. ഒരുക്കങ്ങൾക്കായി ടീമുകൾ ഐ എസ് എല്ലിന് വേദിയാകുന്ന ഗോവയിലേക്ക് വിമാനം കയറിയും തുടങ്ങി. നിലവിലെ ഐ എസ് എൽ ചാമ്പ്യന്മാരായ എ ടി കെ മോഹൻ ബഗാനാണ് പരിശീലനം ആരംഭിക്കാൻ വേണ്ടി ഗോവയിലേക്ക് എത്തി കഴിഞ്ഞു. ഇന്ത്യൻ താരങ്ങളാണ് തുടക്കത്തിൽ ഗോവയിൽ എത്തുന്നത്. ഗോവയിൽ എത്തുന്ന താരങ്ങൾ ഒക്കെ നിർബന്ധമായും കൊറോണ ടെസ്റ്റിന് വിധേയമാകും.

ഫലം നെഗറ്റീവ് ആയെന്ന് ഉറപ്പായാൽ മാത്രമെ പരിശീലനം ആരംഭിക്കാൻ പറ്റുകയുള്ളൂ. വിദേശ താരങ്ങൾ എത്തിയാൽ നിർബന്ധമായും ക്വാറന്റൈൻ പൂർത്തിയാക്കുകയും വേണം. ഇതിനുള്ള സൗകര്യങ്ങൾ ഗോവയിൽ ഒരുക്കിയിട്ടുണ്ട്. ഗോവയിലെ ബെനൗലിം പരിശീലന ഗ്രൗണ്ടിലാണ് മോഹൻ ബഗാൻ താരങ്ങൾ പരിശീലനം നടത്തുക. ഗ്രൗണ്ട് ഇതിനായി പൂർണ്ണ സജ്ജമാണ്. മോഹൻ ബഗാന് പിന്നാലെ മറ്റു ടീമുകളും ഗോവയിലേക്ക് എത്തും. പരിശീലക സംഘങ്ങളും ഇന്ത്യയിലേക്ക് തിരിച്ചിട്ടുണ്ട്. നവംബർ 20 മുതൽ ആണ് ഇത്തവണത്തെ ഐ എസ് എൽ നടക്കുന്നത്.

Previous articleപേടിക്കേണ്ട, റായിഡു അടുത്ത മത്സരത്തില്‍ തിരികെയെത്തും, ചെന്നൈ ആരാധകര്‍ക്ക് ശുഭവാര്‍ത്ത നല്‍കി എംഎസ് ധോണി
Next articleക്രെയിഗ് മക്മില്ലന് പകരം ജോണ്‍ ലൂയിസിനെ ബാറ്റിംഗ് കണ്‍സള്‍ട്ടന്റായി ബംഗ്ലാദേശ് പരിഗണിക്കുന്നു