ഐ എസ് എൽ നാളെ മുതൽ, ഇത്തവണ ആദ്യമായി 23 മലയാളി താരങ്ങൾ കളത്തിൽ!!

Picsart 11 18 01.18.59

ഐ എസ് എല്ലിന്റെ പുതിയ സീസണ് നാളെ ആദ്യ വിസിൽ മുഴങ്ങും. മലയാളികൾ ഏറെ ഉറ്റുനോക്കുന്നത് കേരള ബ്ലാസ്റ്റേഴ്സിൽ ആണെങ്കിലും ഒപ്പം മലയാളി താരങ്ങളുടെ ലീഗിലെ മൊത്തത്തിൽ ഉള്ള പ്രകടനത്തിലും മലയാളി ഫുട്ബോൾ പ്രേമികൾക്ക് വലിയ താല്പര്യം ഉണ്ടാകും. ഇത്തവണ എല്ലാ ടീമുകളും സ്ക്വാഡുകൾ പ്രഖ്യാപിച്ചപ്പോൾ 23 മലയാളി താരങ്ങൾ ആണ സ്ക്വാഡ് ലിസ്റ്റിൽ ഉള്ളത്. കഴിഞ്ഞ തവണ 15 മലയാളി താരങ്ങൾ മാത്രമായിരുന്നു സ്ക്വാഡിൽ ഉണ്ടായിരുന്നത്.

അതിൽ ഏറ്റവും കൂടുതൽ താരങ്ങൾ തീർച്ചയായും കേരള ബ്ലാസ്റ്റേഴ്സിൽ തന്നെയാണ്. ഏഴു മലയാളികളാണ് കേരള ബ്ലാസ്റ്റേഴ്സിനായി ഇത്തവണ കളത്തിൽ ഇറങ്ങുന്നത്. ഇത് നാലു പേർ കഴിഞ്ഞ സീസണിലും കേരള ബ്ലാസ്റ്റേഴ്സിനൊപ്പം ഉണ്ടായിരുന്നവരാണ്. ഡിഫൻഡർ അബ്ദുൽ ഹക്കു, മധ്യനിര താരങ്ങളായ സഹൽ അബ്ദുൽ സമദ്, രാഹുൽ കെ പി, പ്രശാന്ത് എന്നീ താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സിൽ മലയാളികളായി കഴിഞ്ഞ സീസൺ മുതൽ ഉള്ള താരങ്ങൾ. യുവതാരങ്ങളായ ബിജോയ്,സച്ചിൻ സുരേഷ്, ശ്രീകുട്ടൻ എന്നിവരാണ് ബ്ലാസ്റ്റേഴ്സിലെ മറ്റു മലയാളി താരങ്ങൾ.

നോർത്ത് ഈസ്റ്റ് യുണൈറ്റഡിൽ ആറ് മലയാളി താരങ്ങൾ ഉണ്ട്. വി പി സുഹൈർ, മഷൂർ ഷരീഫ് എന്നിവർ നോർത്ത് ഈസ്റ്റിൽ കഴിഞ്ഞ സീസൺ മുതൽ ഉണ്ടായിരുന്നു. ഇവരെ കൂടാതെ ഗനി നിഗം, മുഹമ്മദ് ഇർഷാദ്, ജസ്റ്റിൻ ജോർജ്ജ്, മിർഷാദ് മിച്ചു എന്നിവരാണ് മറ്റു മലയാളി താരങ്ങൾ.

ബെംഗളൂരു എഫ് സിയിൽ മൂന്ന് മലയാളി താരങ്ങൾ ഉണ്ട്. ആശിഖ് കുരുണിയൻ, ലിയോണ അഗസ്റ്റിൻ എന്നിവർക്ക് ഒപ്പം യുവ ഗോൾകീപ്പർ ഷാരോണും ഇത്തവണ സീനിയർ സ്ക്വാഡിൽ ഇടം പിടിച്ചു. ഇവർ കഴിഞ്ഞ സീസണിലും ബെംഗളൂരു എഫ് സി ഐ എസ് എൽ സ്ക്വാഡിൽ ഉണ്ടായിരുന്നു.

ചെന്നൈയിൻ രണ്ട് താരങ്ങൾ ആണുള്ളത്. സ്ട്രൈക്കർ ജോബി ജസ്റ്റിനും ഒപ്പം യുവതാരം ജോൺസൻ മാത്യൂസും ചെന്നൈയിനിൽ ഉണ്ട്. എഫ് സി ഗോവയ്ക്ക് ഒപ്പം യുവതാരങ്ങളായ നെമിലും ക്രിസ്റ്റിയും മലയാളി താരങ്ങളായി ഉണ്ട്. നെമിൽ മുഹമ്മദിൽ വലിയ പ്രതീക്ഷയാണ് എല്ലാവർക്കും ഉള്ളത്. ജംഷദ്പൂരിൽ ഗോൾ കീപ്പർ ടി പി രെഹ്നേഷും ഒപ്പം സെന്റർ ബാക്ക് അനസ് എടത്തൊടികയും ഉണ്ട്. ഹൈദരബാദിലെ ഏക മലയാളി താരം യുവ സെൻസേഷൻ അബ്ദുൽ റബീഹ് ആണ്.

Img 20211118 131129

മലയാളി താരങ്ങൾ;

Bengaluru fc;

Sharaon Padattil
Ashique Kuruniyan
Leon Agustine

Chennaiyin;

Jobby Justin
Jhonson Mathews

FC Goa;

Nemil Muhammed
Christy Davis

Hyderabad;

Abdul Rabih

Jamshedpur;

TP Rehnesh
Anas Edathodika

Kerala Basters;
Sachin Suresh
Abdul Hakku
Bijoy V
Prashant
Sahal Abdul Samad
Rahul KP
Sreekuttan VS

North East;

Mirshad Michu
Justin George
Mashoor Sharif
Mohamed Irshad
Gani Nigam
Suhair VP

Previous articleവലിയ സ്കോറും മതിയായില്ല, തമിഴ്നാടിനു മുന്നിൽ കേരളം വീണു
Next articleചാമ്പ്യൻസ് ലീഗിൽ മികവ് തുടർന്നു ആഴ്‌സണലും ബാഴ്‌സലോണയും, ലിയോണിനെ അട്ടിമറിച്ചു ബയേൺ