2020ൽ വിജയിച്ച് തുടങ്ങാൻ ആകുമോ കേരള ബ്ലാസ്റ്റേഴ്സിന്!?

- Advertisement -

2020ൽ എങ്കിലും കേരള ബ്ലാസ്റ്റേഴ്സിന്റെ വിധി മാറുമോ? ഇന്ന് ഐ എസ് എല്ലിലെ പുതിയ വർഷത്തെ ആദ്യ മത്സരത്തിന് കേരള ബ്ലാസ്റ്റേഴ്സ് കൊച്ചിയിൽ ഇറങ്ങും. ഇന്ന് ഹൈദരാബാദ് എഫ് സിയെ ആണ് കേരള ബ്ലാസ്റ്റേഴ്സ് നേരിടുന്നത്. ലീഗിൽ അവസാന സ്ഥാനങ്ങളിൽ ഉള്ള രണ്ട് ടീമുകളാണ് കേരള ബ്ലാസ്റ്റേഴ്സും ഹൈദരബാദ് എഫ് സിയും.

അവസാന ഒമ്പതു മത്സരങ്ങളിലും വിജയിക്കാൻ ആകാത്ത ടീമാണ് കേരള ബ്ലാസ്റ്റേഴ്സ്. പരിക്ക് കാരണം ദീർഘകാലം പുറത്തായിരുന്ന സുയിവ്ർലൂൺ ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ ആദ്യ ഇലവനിൽ ഉണ്ടാകും. ഇതോടെ കേരളത്തിന്റെ ഡിഫൻസിലെ പ്രശ്നങ്ങൾ തീരും എന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന് എതിരായി വരുന്ന ഹൈദരബാദ് എഫ് സി ലീഗിൽ ആകെ ഒരു മത്സരം മാത്രമെ വിജയിച്ചിട്ടുള്ളൂ. അത് കേരള ബ്ലാസ്റ്റേഴ്സിനെതിരെ ആയിരുന്നും അതും കണക്കിലെടുത്താൽ ഇത് കേരള ബ്ലാസ്റ്റേഴ്സ് നിർബന്ധമായും വിജയിക്കേണ്ട മത്സരമാണ്. ഇന്ന് രാത്രി 7.30നാണ് മത്സരം നടക്കുക.

Advertisement