ഇന്നും പരിശീലനം നടന്നില്ല, നാളത്തെ കളിയും മാറ്റിവെക്കും എന്ന പ്രതീക്ഷയിൽ കേരള ബ്ലാസ്റ്റേഴ്സ്

20220116 123120

കേരള ബ്ലാസ്റ്റേഴ്സിന് ഇന്നും പരിശീലനത്തിന് ഇറങ്ങാൻ ആയില്ല. അവസാന അഞ്ചു ദിവസവും ടീം പരിശീലനം നടത്തിയിരുന്നില്ല. ഇന്ന് മത്സരത്തിനു മുമ്പ് ഉള്ള കേരള ബ്ലാസ്റ്റേഴ്സിന്റെ പ്രസ് മീറ്റും പരിശീലകൻ ഐസൊലേഷനിൽ ആയതിനാൽ ഉപേക്ഷിച്ചിരുന്നു. നാളെയാണ് കേരള ബ്ലാസ്റ്റേഴ്സും എ ടി കെ മോഹൻ ബഗാനും തമ്മിലുള്ള മത്സരം നടക്കേണ്ടത്‌.

കേരള ബ്ലാസ്റ്റേഴ്സിന്റെ പകുതിയോളം താരങ്ങൾ ഇപ്പോഴും കൊറോണ പോസിറ്റീവ് ആണ്. അതുകൊണ്ട് തന്നെ കേരള ബ്ലാസ്റ്റേഴ്സിന്റെ നാളത്തെ മത്സരം നടക്കാൻ സാധ്യത കുറവാണ്. കേരള ബ്ലാസ്റ്റേഴ്സിന്റെ അവസാന മത്സരം മാറ്റിവെച്ചിരുന്നു. നാളത്തെ മത്സരവും മാറ്റിവെക്കും എന്ന പ്രതീക്ഷയിലാണ് ടീം. കേരള ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ ആയ എ ടി കെ മോഹൻ ബഗാൻ കൊറോണയിൽ നിന്ന് രക്ഷപ്പെട്ട് ഇന്നലെ മുതൽ പരിശീലനം തുടങ്ങിയിട്ടുണ്ട്.

Previous articleഏഷ്യൻ കപ്പിന് തൊട്ടു മുമ്പ് ഇന്ത്യൻ ടീമിൽ കൊറോണ പോസിറ്റീവ്
Next articleകരാർ ഒപ്പിട്ടില്ല എങ്കിൽ വിൽക്കും! ഡെംബലക്ക് അന്ത്യശാസനവുമായി സാവി