ഇന്ന് കേരള ബ്ലാസ്റ്റേഴ്സിന് ജീവന്മരണ പോരാട്ടം, മുംബൈ സിറ്റിയെ തോൽപ്പിച്ചേ മതിയാകു

Newsroom

Diaz Blasters
Download the Fanport app now!
Appstore Badge
Google Play Badge 1

ഐ എസ് എല്ലിൽ ഇന്ന് പ്ലേ ഓഫിനായുള്ള ജീവന്മരണ പോരാട്ടം. ഇപ്പോൾ ഒരു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ നിൽക്കുകയാണ് മുംബൈ സിറ്റി എഫ്‌സിയും കേരള ബ്ലാസ്റ്റേഴ്‌സും. ഇന്ന് പരാജയപ്പെട്ടാൽ കേരള ബ്ലാസ്റ്റേഴ്സിന്റെ പ്ലേ ഓഫ് പ്രതീക്ഷകൾ അവസാനിക്കും. കേരള ബ്ലാസ്റ്റേഴ്സിന് ഇപ്പോൾ 30 പോയിന്റും മുംബൈ സിറ്റിക്ക് 31 പോയിന്റുമാണ് ഉള്ളത്‌.

ഇന്ന് മുംബൈ സിറ്റിയെ തോൽപ്പിച്ചാൽ സെമി ഫൈനൽ കേരളത്തിന്റെ കയ്യിലാകും. അവസാന മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഗോവയെ ആണ് നേരിടേണ്ടത്. ഇതിനകം ഹൈദരബാദും ജംഷദ്പൂരും പ്ലേ ഓഫ് യോഗ്യത ഉറപ്പിച്ചു. ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് തോൽക്കുകയോ കളി സമനില ആവുകയോ ചെയ്താൽ മോഹൻ ബഗാനും സെമി ഫൈനൽ ഉറപ്പിക്കും.

ഇന്ന് കേരള ബ്ലാസ്റ്റേഴ്സ് നിരയിൽ സസ്പെൻഷൻ കാരണം ഖാബ്ര ഉണ്ടാകില്ല. ജീക്സണും നിശു കുമാറും ഇന്ന് കളിക്കും എന്ന പ്രതീക്ഷയിലാണ് ക്ലബ് ഇപ്പോൾ. മുംബൈ സിറ്റിയെ സീസണിൽ ആദ്യം നേരിട്ടപ്പോൾ കേരള ബ്ലാസ്റ്റേഴ്സ് വിജയിച്ചിരുന്നു. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം തത്സമയം ഹോട്സ്റ്റാറിലും സ്റ്റാർ സ്റ്റാർസ്പോട്സിലും കാണാം.