ഐ എസ് എല്ലിന് ഇന്ന് തുടക്കം, പ്രതീക്ഷകളുമായി നമ്മുടെ സ്വന്തം കേരള ബ്ലാസ്റ്റേഴ്സ്

Img 20211119 102727
Credit: Twitter

ഐ എസ് എല്ലിന്റെ എട്ടാം സീസണ് ഇന്ന് തുടക്കം. ഇന്ന് നടക്കുന്ന ആദ്യ മത്സരത്തിൽ മലയാളികളുടെ സ്വന്തം ക്ലബായ കേരള ബ്ലാസ്റ്റേഴ്സ് കഴിഞ്ഞ തവണത്തെ റണ്ണേഴ്സ് അപ്പായ മോഹൻ ബഗാനെ നേരിടും. അവസാന കുറച്ചു സീസണുകളായി ഇതേ മത്സരം കൊണ്ടാണ് ഐ എസ് എൽ ആരംഭിക്കുന്നത്. ഗോവയിൽ ആണ് ഇത്തവണയും ഐ എസ് എൽ നടക്കുന്നത്. പുതിയ പരിശീലകനും ആകെ മാറിയ സ്ക്വാഡുമായി ഇറങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ എങ്കിലും ആരാധകർക്ക് സന്തോഷം നൽകാൻ ആകും എന്ന പ്രതീക്ഷയിലാകും ഇറങ്ങുന്നത്.

നാലു വിദേശ താരങ്ങൾ മാത്രമെ ഇത്തവണ ഒരേ സമയം ഒരു ടീമിന് കളത്തിൽ ഇറക്കാൻ ആകു എന്നത് കൊണ്ട് തന്നെ ഐ എസ് എൽ ഇത്തവണ പല പ്രവചനങ്ങളും തെറ്റിച്ചേക്കാം. അവസാന സീസണിൽ അവസാനത്തു നിന്ന് രണ്ടാമത് ഫിനിഷ് ചെയ്ത കേരള ബ്ലാസ്റ്റേഴ്സ് പ്ലേ ഓഫ് സ്ഥാനം എങ്കിലും ഇത്തവണ അർഹിക്കുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ടീമിൽ ഇത്തവണ ഉള്ള മുഴുവൻ വിദേശ താരങ്ങളും പുതുമുഖങ്ങളാണ്. ഇവർ എങ്ങനെ പ്രവർത്തിക്കുന്നു എന്നതും കണ്ടറിയണം.

ഇന്ന് രാത്രി 7.30നാണ് മത്സരം. കളി തത്സമയം സ്റ്റാർസ്പോർട്സിലും ഹോട്സ്റ്റാറിലും കാണാം.

Previous articleവമ്പന്‍ അട്ടിമറി!!! വിക്ടര്‍ അക്സല്‍സെന്നേ പരാജയപ്പെടുത്തി പ്രണോയ്
Next articleസെക്സ്റ്റിംഗ് വിവാദം, ടിം പെയ്ൻ ഓസ്ട്രേലിയൻ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു