ഗോളടിക്കാൻ മറക്കാതെ ഒഗ്ബചെ, ആദ്യ‌പകുതിയിൽ ബ്ലാസ്റ്റേഴ്സ് പിന്നിൽ

ഐഎസ്എല്ലിൽ കേരള ബ്ലാസ്റ്റേഴ്സ് ഹൈദരാബാദ് എഫ്സി പോരാട്ടം ആവേശോജ്വലമായി.
കേരള ബ്ലാസ്റ്റേഴ്സ്- ഹൈദരാബാദ് എഫ്സി പോരാട്ടം ആദ്യ പകുതി അവസാനിക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ഒരു ഗോളിന് പിന്നിൽ. ഹൈദരാബാദ് എഫ്സിക്ക് വേണ്ടി പതിവ് പോലെ ബർതലമോവ് ഒഗ്ബചെയാണ് ഗോളടിച്ചത്. ബ്ലാസ്റ്റേഴ്സ് പ്രതിരോധത്തെ കാഴ്ച്ചക്കാരാക്കി കളിയുടെ 28ആം മിനുട്ടിലായിരുന്നു ഒഗ്ബചെയുടെ ഗോൾ പിറന്നത്.

Img 20220223 201550

ഹാഫ് ലൈനിൽ നിന്നും ലഭിച്ച ബോൾ ബോക്സിനുള്ളിൽ നിന്നും രോഹിത് ധനു ഒഗ്ബചെക്ക് നൽകുകയായിരുന്നു. ബിജോയിയെ മറികടന്ന് കേരള ബ്ലാസ്റ്റേഴ്സിന്റെ വലയിലേക്ക് പന്തെത്തിക്കാൻ ഒഗ്ബചെക്ക് അധികനേരം വേണ്ടി വന്നില്ല. രണ്ടാം പകുതിയിൽ ശക്തമായ തിരിച്ച് വരവ് നടത്തിയാൽ മാത്രമേ കേരള ബ്ലാസ്റ്റേഴ്സിന് മൂന്ന് പോയന്റുകൾ സ്വന്തമാക്കാൻ പറ്റൂ.

Exit mobile version