Site icon Fanport

“ഐ എസ് എല്ലിൽ ഒരു മത്സരവും ചെറുതായി കാണാൻ ആകില്ല” – ഇവാൻ വുകമാനോവിച്

ഐ എസ് എല്ലിൽ ഒരു ടീമിനെയും ചെറുതായി കണക്കാക്കാൻ ആകില്ല എന്ന് കേരള ബ്ലാസ്റ്റേഴ്സ് പരിശീലകൻ ഇവാൻ വുകമാനോവിച്. കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ പരാജയപ്പെടുത്തിയ ശേഷം സംസാരിക്കുക ആയിരുന്നു ഇവാൻ. മൂന്ന് പരാജയങ്ങൾക്ക് ശേഷം ഈ വിജയം നിർബന്ധം ആയിരുന്നു. ഐ എസ് എല്ലിൽ ഒരു മത്സരവും ലാഘവത്തോടെ സമീപിക്കാൻ ആവില്ല. ഇവിടെ ഏത് ടീമിനും ഏത് ടീമിനെയും പരാജയപ്പെടുത്താൻ ആകും ഇവാൻ പറഞ്ഞു.

ഇവാൻPicsart 22 11 06 02 53 56 600

നോർത്ത് ഈസ്റ്റ് നല്ല പോരാട്ടം ആണ് കാഴ്ചവെച്ചത് എന്നും എന്നാൽ ടീമിൽ വരുത്തിയ മാറ്റങ്ങൾ കേരള ബ്ലാസ്റ്റേഴ്സിന് ഗുണം ചെയ്തു. കോച്ച് പറയുന്നു. നമ്മുക്ക് മികച്ച സ്ക്വാഡും മികച്ച താരങ്ങളും ഉണ്ട് എന്ന് തെളിയിക്കാൻ ഈ മത്സരത്തിലെ മാറ്റങ്ങളെ കൊണ്ട് ആയി എന്നും കോച്ച് പറഞ്ഞു. പോസിറ്റീവ് ആയി തുടർന്നാൽ പോസിറ്റീവ് ഫലം കിട്ടും എന്ന് ഉറപ്പുണ്ടായിരുന്നു എന്നും കോച്ച് കൂട്ടിച്ചേർത്തു.

Exit mobile version