ഐ എസ് എല്ലിൽ ആരും കുറിക്കാത്ത പുതിയ റെക്കോർഡ് ഇടാൻ ജിങ്കൻ ഇന്ന് ഇറങ്ങും

കേരള ബ്ലാസ്റ്റേഴ്സിന്റെ ക്യാപ്റ്റൻ സന്ദേശ് ജിങ്കൻ ഇന്ന് ഐ എസ് എല്ലിൽ പുതിയ ചരിത്രം കുറിക്കും. ഇന്ന് മുംബൈ സിറ്റിക്കെതിരെ ജിങ്കൻ കളത്തിൽ ഇറങ്ങിയാൽ അത് ജിങ്കന്റെ ഐ എസ് എല്ലിലെ അറുപതാം മത്സരമാകും. ഐ എസ് എല്ലിൽ ആദ്യമായി അറുപത് മത്സരങ്ങൾ കളിക്കുന്ന താരം എന്ന ചരിത്രമാകും ജിങ്കൻ നാളെ കുറിക്കുക.

കഴിഞ്ഞ മത്സരത്തിൽ എ ടി കെ കൊൽക്കത്തയ്ക്ക് എതിരെ ഇറങ്ങിയപ്പോൾ ഐ എസ് എല്ലിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ എന്ന ഇയാൻ ഹ്യൂമിന്റെ റെക്കോർഡിനൊപ്പം ജിങ്കൻ എത്തിയിരുന്നു. ഹ്യൂമിനും ജിങ്കനും ഇപ്പൊൾ 59 മത്സരങ്ങളാണ് ഐ എസ് എല്ലിൽ കളിച്ചിട്ടുള്ളത്. ഹ്യൂം പരിക്കേറ്റ് വിശ്രമത്തിലാണ് ഇപ്പോൾ. ജിങ്കന്റെ മുഴുവൻ മത്സരങ്ങളും കേരള ബ്ലാസ്റ്റേഴ്സ് ജേഴ്സിയിലായിരുന്നു എന്നത് കേരള ബ്ലാസ്റ്റേഴ്സിനും അഭിമാനകരമാണ്.

Previous articleമൊറാട്ടയുടെ ഏക ഗോളിൽ ചെൽസിക്ക് ജയം
Next articleഇന്ന് കേരള ബ്ലാസ്റ്റേഴ്സ് സ്വന്തം മണ്ണിൽ ഇറങ്ങുന്നു, ജയം തുടരാൻ