കാര്യങ്ങൾ മെച്ചപ്പെടുന്നു, ഐ എസ് എല്ലിലെ എല്ലാ ക്ലബുകളും ഐസൊലേഷനിൽ നിന്ന് പുറത്ത്

ഫുട്ബോൾ പ്രേമികൾക്ക് ആശ്വാസം നൽകുന്ന വാർത്തയാണ് ഐ എസ് എല്ലിൽ നിന്ന് വരുന്നത്. ഐ എസ് എല്ലിൽ എല്ലാ ക്ലബുകളും പരിശീലനം പുനരാരംഭിച്ചു. ഇന്ന് ജംഷദ്പൂർ കൂടെ പരിശീലനം പുനരാരംഭിച്ചതോടെയാണ് ഐ എസ് എല്ലിലെ എല്ലാ ക്ലബുകളും തിരികെ പരിശീലന ഗ്രൗണ്ടിൽ എത്തിയത്. ഇന്നലെ മുതൽ ബാക്കി എല്ലാ ക്ലബുകളും പരിശീലനം ആരംഭിച്ചിരുന്നു.
20220121 211438

ഒരാഴ്ചത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സ് ഇന്നലെ പരിശീലനം പുനരാരംഭിച്ചു. ഇന്ന് ഐസൊലേഷനിൽ നിന്ന് പുറത്ത് വന്ന പകുതിയിൽ അധികം താരങ്ങൾ കേരള ബ്ലാസ്റ്റേഴ്സിനായി പരിശീലനം നടത്തി. ഇനി ഐ എസ് എല്ലിൽ കളികൾ മാറ്റിവെക്കില്ല എന്നാണ് പുതിയ സംഭവങ്ങൾ സൂചിപ്പിക്കുന്നത്.

കേരള ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരവും നടക്കും. ജനുവരി 30ന് ആണ് കേരള ബ്ലാസ്റ്റേഴ്സ് അടുത്ത മത്സരം കളിക്കേണ്ടത്. അന്ന് ബെംഗളൂരു എഫ് സി ആകും ബ്ലാസ്റ്റേഴ്സിന്റെ എതിരാളികൾ.