ഐ എസ് എല്ലിൽ ഇന്ന് ഹൈദരബാദ് ചെന്നൈയിൻ പോരാട്ടം

Img 20211123 104036

ഇന്ന് ഐ എസ് എല്ലിൽ നടക്കുന്ന മത്സരത്തിൽ രണ്ട് തവണ ചാമ്പ്യൻമാരായ ചെന്നൈയിൻ എഫ്‌സിയെ ഹൈദരാബാദ് എഫ്‌സി നേരിടും. കഴിഞ്ഞ തവൺക്ക് പ്ലേ ഓഫ് നിർഭാഗ്യവശാൽ നഷ്ടപ്പെട്ട ഹൈദരാബാദ് എഫ്‌സി ഇത്തവണ പ്ലേ ഓഫ് ഉറപ്പിക്കാൻ ആകും ശ്രമിക്കുക. കഴിഞ്ഞ സീസണിൽ ദയനീയ പ്രകടനം നടത്തിയ ചെന്നൈയിൻ വലിയ മാറ്റങ്ങളുമായാണ് 2021-22 സീസണിൽ ഇറങ്ങുന്നത്. കഴിഞ്ഞ സീസണിൽ ആകെ‌ 17 ഗോളുകൾ മാത്രമെ ചെന്നൈയിന് നേടാൻ ആയിരുന്നുള്ളൂ. ഇത്തവണ സബ ലസിയോ ആണ് ചെന്നൈയിനെ പരിശീലിപ്പിക്കുന്നത്.

ഇന്ന് ചെന്നൈയിൻ നിരയിൽ പരിക്ക് കാരണം അവരുടെ ഏറ്റവും പ്രധാനപ്പെട്ട താരമായ ക്രിവെലാരോ ഉണ്ടാവില്ല. മധ്യനിര താരം ജർമൻ പ്രീതിനും പരിക്കാണ്. മലയാളി താരം ജോബി ജസ്റ്റിൻ ഇന്ന് ചെന്നൈയിനായി കളത്തിൽ ഇറങ്ങിയേക്കും. ഒഗ്ബെചെ, എഡു ഗാർസിയ, ജുവാനൻ എന്നു തുടങ്ങി ഐ എസ് എല്ലിൽ ഇതിനകം തന്നെ കഴിവു തെളിയിച്ച വിദേശ താരങ്ങളുമായാണ് ഹൈദരബാദ് ഇറങ്ങുന്നത്. ഇന്ന് രാത്രി 7.30ന് നടക്കുന്ന മത്സരം സ്റ്റാർ സ്പോർട്സിൽ ലഭ്യമാണ്.

Previous articleപാക്കിസ്ഥാനെതിരെയുള്ള ആദ്യ ടെസ്റ്റിനുള്ള സ്ക്വാഡ് പ്രഖ്യാപിച്ച് ബംഗ്ലാദേശ്, രണ്ട് പുതുമുഖ താരങ്ങള്‍ ടീമിൽ
Next articleഇന്ത്യന്‍ ടെസ്റ്റ് ടീമിൽ തുടരാനാകുന്നത് രഹാനെയുടെ ഭാഗ്യം – ഗൗതം ഗംഭീര്‍